ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇൻസ്റ്റാഗ്രാം റീലിന്റെ ഉടമയായി ബോളിവുഡ് നടി ദീപിക പദുക്കോൺ തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഹാർദിക് പാണ്ഡ്യയെയും പിന്തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിച്ചത്. ഹിൽട്ടണിന്റെ ക്യാമ്പെയിന്റെ ഭാഗമായിട്ടുള്ള റീൽ പോസ്റ്റ് ചെയ്തത് ജൂൺ 09-നാണ്. ഓഗസ്റ്റ് 4-ാം തീയതി ആയപ്പോഴേക്കും 1.9 ബില്യൺ വ്യൂസ് ആണ് ഈ റീലിന് ലഭിച്ചത്.
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട റീലുകളിൽ ഒന്നായി ദീപികയുടെ റീൽ മാറി. 80 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ദീപികയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇതുവരെ ഹാർദിക് പാണ്ഡ്യയുടെ ബിജിഎംഐ റീലിന് 1.6 ബില്യൺ വ്യൂസും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്ലെക്സ് യുവർ ന്യൂ ഫോൺ റീലിന് 1.4 ബില്യൺ വ്യൂസുമാണ് ലഭിച്ചിരുന്നത്.
ദീപിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഫാഷൻ, ആരോഗ്യം, സാമൂഹികാധിഷ്ഠിത ഉള്ളടക്കങ്ങൾ എന്നിവ പങ്കുവയ്ക്കാറുണ്ട്. അതേസമയം, ദീപികയുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. അറ്റ്ലീ അല്ലു അർജുൻ സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള ദീപികയുടെ സിനിമ. ഈ സിനിമയ്ക്ക് AA22xA6 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.
ദീപിക പദുക്കോൺ പങ്കുവെച്ച ഹിൽട്ടണിന്റെ ക്യാമ്പെയിൻ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. താരത്തിന്റെ ഈ നേട്ടം ആരാധകർക്കിടയിൽ വലിയ ആഹ്ളാദത്തിന് വഴി വെച്ചിട്ടുണ്ട്.
Story Highlights: Deepika Padukone’s Instagram reel becomes the most viewed, surpassing Cristiano Ronaldo and Hardik Pandya.