ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടം പുറത്തെടുത്തു

Anjana

Arjun lorry body recovery Shiroor

ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ ലോറിയുടെ കാബിനിൽ നിന്ന് മൃതദേഹാവശിഷ്ടം പുറത്തെടുത്തു. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹം അഴുകിയ നിലയിലായിരുന്നു. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഇനി ഈ ഭാഗം വിദഗ്ദ്ധ പരിശോധനക്ക് അയക്കും.

സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂലൈ 16 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. അന്ന് രാവിലെ 8.45 നാണ് അർജ്ജുനെ കാണാതായത്. ജൂലൈ 23 ന് റഡാർ, സോണാർ സിഗ്നലുകളിൽ ലോറിയുടേത് എന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്‍റെ അടുത്ത് സിപി 4 ൽ അത് മാർക്ക് ചെയ്തു. ശക്തമായ മഴയും ഒഴുക്കും കാരണം തെരച്ചിൽ നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും, ഓഗസ്റ്റ് 14-ന് രണ്ടാം ഘട്ട തെരച്ചിൽ തുടങ്ങി. എന്നാൽ ഓഗസ്റ്റ് 17-ന് വീണ്ടും കാലാവസ്ഥ പ്രതികൂലമായതിനാൽ തെരച്ചിൽ തുടരാനായില്ല.

Story Highlights: Decomposed body recovered from Arjun’s lorry cabin in Shiroor after two months underwater

Leave a Comment