എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണം ചർച്ചയായി. യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഈ സംഭവം തിരിച്ചടിയായെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തെ നേരിടാൻ കഴിഞ്ഞില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വിഷയം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്നും വിവരങ്ങൾ കൃത്യമായി പുറത്തുകൊണ്ടുവരാൻ സംഘടനയ്ക്ക് സാധിച്ചില്ലെന്നും വിമർശനം ഉയർന്നു.
വിവിധ യൂണിവേഴ്സിറ്റികളിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളെ ഈ സംഭവം സ്വാധീനിച്ചു. വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിജയിച്ചെങ്കിലും മറ്റിടങ്ങളിൽ ഇത് കാര്യമായി ബാധിച്ചതായി വിലയിരുത്തപ്പെട്ടു.