Headlines

Sports

എവര്‍ട്ടണ്‍ ഫുട്ബോള്‍ ക്ലബ് അമേരിക്കന്‍ വ്യവസായി ഡാന്‍ ഫ്രീഡ്കിന്‍ ഏറ്റെടുക്കുന്നു

എവര്‍ട്ടണ്‍ ഫുട്ബോള്‍ ക്ലബ് അമേരിക്കന്‍ വ്യവസായി ഡാന്‍ ഫ്രീഡ്കിന്‍ ഏറ്റെടുക്കുന്നു

യു.എസിലെ വ്യവസായി ഡാന്‍ ഫ്രീഡ്കിന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ എവര്‍ട്ടനെ ഏറ്റെടുക്കാനൊരുങ്ങുകയാണ്. നിലവിലെ ഉടമ ഫര്‍ഹാദ് മോഷിരിയുടെ 94.1% നിയന്ത്രിത ഓഹരികള്‍ ഫ്രീഡ്കിന്‍ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. ഏകദേശം 400 മില്യണിലധികം പൗണ്ട് ഫര്‍ഹാദ് മോഷിരിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള പ്രീമിയര്‍ ലീഗിലെ പത്താമത്തെ ക്ലബ്ബായി എവര്‍ട്ടണ്‍ മാറും. 2016 മുതല്‍ ക്ലബിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ഹാദ് മോഷിരിയുടെ ഭരണത്തിന് ഈ കരാര്‍ അവസാനം കുറിക്കും. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ക്ലബിന്റെ പ്രകടനം മോശമായിരുന്നു, കൂടാതെ പ്രീമിയര്‍ ലീഗ് സാമ്പത്തിക നിയമം ലംഘിച്ചതിന് നടപടികളും നേരിട്ടിരുന്നു.

ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച് 5.7 ബില്യണ്‍ പൗണ്ടാണ് ഡാന്‍ ഫ്രീഡ്കിന്റെ ആസ്തി. ടെക്‌സസ് ആസ്ഥാനമായുള്ള അദ്ദേഹത്തിന്റെ സ്ഥാപനം ഓട്ടോമോട്ടീവ്, വിനോദം, ഹോസ്പിറ്റാലിറ്റി, സ്‌പോര്‍ട്‌സ് എന്നിവയില്‍ നിക്ഷേപം നടത്തിവരികയാണ്. സീരി എ ക്ലബ് ആയ റോമയുടെ ഉടമസ്ഥതയും ഈ ഗ്രൂപ്പിനാണ്. എവര്‍ട്ടന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം തന്നെ 200 മില്ല്യന്‍ പൗണ്ട് ഫ്രീഡ്കിന്‍ ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. ബ്രാംലി-മൂര്‍ ഡോക്കിലെ പുതിയ എവര്‍ട്ടണ്‍ സ്റ്റേഡിയം പൂര്‍ത്തീകരിക്കുന്നതും ക്ലബ്ബിന്റെ പ്രകടനത്തില്‍ സ്ഥിരത കൊണ്ടുവരുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഫ്രീഡ്കിന്‍ ഗ്രൂപ്പിന്റെ വക്താവ് അറിയിച്ചു.

Story Highlights: US businessman Dan Friedkin set to acquire Premier League club Everton FC

More Headlines

കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു; 2-1ന് ആധികാരിക ജയം
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബംഗാൾ പോരാട്ടം; നായകൻ ലൂണ ഇന്നും കളിക്കില്ല
ചെന്നൈ ടെസ്റ്റിൽ ഇന്ത്യയുടെ വമ്പൻ വിജയം; ബംഗ്ലാദേശിനെ 280 റൺസിന് തകർത്തു
ഐപാക് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ അബ്ദുൽ കരീം ഒന്നാമത്
തൃശൂർ സ്വദേശി ആദി കൃഷ്ണ സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി
സുനിത വില്യംസ് വീണ്ടും ബഹിരാകാശത്ത് പിറന്നാളാഘോഷിച്ചു; ചരിത്രം രചിച്ച് ഇന്ത്യൻ വംശജ
ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ സെഞ്ച്വറിയിൽ ഇന്ത്യ ഡി മുന്നേറ്റം
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 115 കുറ്റങ്ങൾ; സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന...
ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ

Related posts

Leave a Reply

Required fields are marked *