Headlines

Politics

സീതാറാം യെച്ചൂരിയുടെ വിയോഗം: ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം നഷ്ടമായെന്ന് ദമ്മാം ഒഐസിസി

സീതാറാം യെച്ചൂരിയുടെ വിയോഗം: ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം നഷ്ടമായെന്ന് ദമ്മാം ഒഐസിസി

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദമ്മാം ഒ ഐ സി സി അനുശോചനം രേഖപ്പെടുത്തി. മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചതെന്ന് അവർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് ദേശീയ നേതൃത്വവുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർഎസ്എസിനെതിരായ ചെറുത്തുനിൽപ്പിനപ്പുറം ഇക്കാലത്ത് വലിയ വിപ്ലവപ്രവർത്തനമില്ലെന്ന് കരുതുന്ന ഇടതുപക്ഷക്കാരുടെ കൂട്ടത്തിലായിരുന്നു യെച്ചൂരി. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയം വിശാലമായ അർത്ഥത്തിൽ ആർഎസ്എസ് ഹിന്ദുത്വവാദികളും അവരെ എതിർക്കുന്നവരും തമ്മിലുള്ള സംഘർഷ ഭൂമിയാണെന്ന് ഹർകിഷൻ സിങ് സൂർജിത്തിനെ പോലെ മനസ്സിലാക്കിയ നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ വിരുദ്ധ രാഷ്ട്രീയ ഇഴകീറലുകൾക്ക് ഇന്നിന്റെ ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഒപ്പം കൈകോർത്ത് പിടിച്ച, പ്രയോഗിക രാഷ്ട്രീയ വാക്താവായിരുന്നു സീതാറാം യെച്ചൂരി.

ആർഎസ്എസിനെതിരായ പോരാട്ടത്തിൽ, എല്ലാ എതിർപ്പുകളെയും അതിജീവിച്ച് രാഹുൽ ഗാന്ധിക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദർശാധിഷ്ഠിതമായ അവസാന ഇതളുകളിലൊന്ന് അടർന്നുവീഴുന്നതു പോലെയാണെന്ന് ദമ്മാം ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലിം, സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം എന്നിവർ അനുശോചന പത്രകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

Story Highlights: Dammam OICC mourns the loss of Sitaram Yechury, praising his pragmatic approach to Indian politics and his stance against RSS

More Headlines

ലെബനോനിൽ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചു; 2750 പേർക്ക് പരിക്ക്; ഇസ്രായേലിനെതിരെ പ്രതികാര ഭീഷണ...
സിറിയയിലും ലെബനനിലും ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; 16 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരുക...
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാര്‍: രോഗികള്‍ ദുരിതത്തില്‍
യുവാക്കൾ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുന്നു; മുന്നറിയിപ്പുമായി പി ജയരാജൻ
മാധ്യമങ്ങളുടെ കള്ളപ്രചാരണത്തിനെതിരെ ശക്തമായ വിമർശനവുമായി ടി പി രാമകൃഷ്ണൻ
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പരാതി നൽകി
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
അരവിന്ദ് കെജ്രിവാൾ രാജിവച്ചു; അതിഷി ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി
അതിഷിയുടെ നിയമനം: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സ്വാതി മാലിവാള്‍

Related posts

Leave a Reply

Required fields are marked *