Headlines

ഒ ഐ സി സി ദമ്മാം റീജിയണൽ കമ്മിറ്റി 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഒ ഐ സി സി ദമ്മാം റീജിയണൽ കമ്മിറ്റി 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ഒ ഐ സി സി ദമ്മാം റീജിയണൽ കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് കല്ലുമല ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരം വിതരണം ചെയ്തു. ദമ്മാമിൽ നിന്നുള്ള ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ റാവുത്തരും, സൗദി നാഷണൽ കമ്മിറ്റി പ്രതിനിധി ചന്ദ്രമോഹനനും ആശംസകൾ അർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷിജില ഹമീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി. ടി. ശശി സ്വാഗതം ആശംസിച്ചു. ട്രഷറർ പ്രമോദ് പൂപ്പാല നന്ദി പ്രകാശിപ്പിച്ചു. റീജിയണൽ കമ്മിറ്റി ഓഡിറ്റർ ബിനു പി ബേബി, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ജലീൽ എന്നിവരും പങ്കെടുത്തു.

റീജ്യണൽ കമ്മറ്റി എക്സിക്യുട്ടീവ് അംഗം അബ്ദുൾ റഷീദ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കൊണ്ടോട്ടി, അൽ ഖോബാർ ഏരിയ കമ്മിറ്റി ജനറൽ സെകട്ടറി രാജേഷ്, സൈഹാത്ത് ഏരിയ കമ്മറ്റി സെക്രട്ടറി ബിനോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹമീദ് കണിച്ചാട്ടിൽ, ഷാജി മോഹനൻ, ഗഫൂർ വടകര എന്നിവരും വനിതാവേദി നേതാക്കളായ ആനി പോൾ, സെലിന ജലീൽ തുടങ്ങിയവരും ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

Story Highlights: OICC Dammam Regional Committee celebrates India’s 78th Independence Day with flag hoisting and sweets distribution

More Headlines

സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കി
ദമ്മാം സോൺ സാഹിത്യോത്സവിന് മുന്നോടിയായി 'സർഗശാല' സംഘടിപ്പിച്ചു
പ്രവാസി സാഹിത്യോത്സവിന് സൗദി ഈസ്റ്റ് നാഷനല്‍ സ്വാഗതസംഘം രൂപീകരിച്ചു
സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി വോളിബാൾ ടൂർണമെൻ്റ് സെപ്റ്റംബർ 19, 20 തീയതികളിൽ
റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ആറാം വാർഷികം: വർണ്ണാഭമായ ആഘോഷങ്ങൾ
സൗദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ; അഞ്ചു വയസ്സുകാരി മകൾ അതിജീവിച്ചു
ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം: ബെന്നി ബഹന്നാൻ ഉദ്ഘാടനം ച...
കാനഡയിൽ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം: ഒഐസിസിയും ഇന്ത്യൻ യൂത്ത് അസോസിയേഷനും സംയുക്തമായി ആഘോഷിച്ച...

Related posts

Leave a Reply

Required fields are marked *