Headlines

Cricket, Sports

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍.

വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

ജൊഹാനസ്ബർഗ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ട്വിറ്ററിലൂടെ ചൊവ്വാഴ്ച പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഡെയ്ൽ സ്റ്റെയ്ൻ  രാജ്യാന്തര ക്രിക്കറ്റിലെ തന്നെ മികച്ച പേസർമാരിൽ ഒരാളാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20-കളുമാണ് 16 വർഷം നീണ്ട കരിയറിൽ ഡെയ്ൽ സ്റ്റെയ്ൻ കളിച്ചിട്ടുള്ളത്.ദക്ഷിണാഫ്രിക്കയ്ക്കായി  2004 ഡിസംബർ 17-നാണ് താരം അരങ്ങേറ്റം കുറിച്ചത്. അവസാന മത്സരം 2020 ഫെബ്രുവരി 21-നായിരുന്നു.

93 ടെസ്റ്റിൽ നിന്നും 439 വിക്കറ്റുകളും 125 ഏകദിനങ്ങളിൽ നിന്നും 196 വിക്കറ്റുകളും 47 ട്വന്റി 20-യിൽ നിന്നും 64 വിക്കറ്റുകളും ഡെയ്ൽ സ്റ്റെയ്ൻ വീഴ്ത്തിയിട്ടുണ്ട്. 2008 മുതൽ 2014 വരെ ടെസ്റ്റ് റാങ്കിങ്ങിൽ തുടർച്ചയായി 263 ആഴ്ചകൾ ഒന്നാം സ്ഥാനം നിലനിർത്തിയ താരംകൂടിയാണ് ഡെയ്ൽ സ്റ്റെയ്ൻ.

Story highlight : Dale Steyn announced his retirement from international cricket.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts