ദാന ചുഴലിക്കാറ്റ്: വൃദ്ധയെ രക്ഷിച്ച ആശാ വർക്കർക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

Anjana

ASHA worker Cyclone Dana rescue

ശക്തമായ ദാന ചുഴലിക്കാറ്റ് ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ വ്യാപക നാശനഷ്ടം വിതച്ചു. ഇന്നലെ അർദ്ധരാത്രിയോടെ വീശിയടിച്ച കൊടുങ്കാറ്റ് ഭിതർകനികയ്ക്കും ഭദ്രക്കിലെ ധാംറയ്ക്കും ഇടയിലുള്ള പ്രദേശങ്ങളെയാണ് ഏറെ ബാധിച്ചത്. മരങ്ങൾ കടപുഴകുകയും വൈദ്യുതി ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തു. ചുഴലിക്കാറ്റിന് മുമ്പ് തന്നെ വിദൂര ഗ്രാമങ്ങളിൽ നിന്ന് പോലും ആളുകളെ ഒഴിപ്പിച്ചിരുന്നു.

ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആശാവർക്കർമാർ മുന്നിട്ടിറങ്ങി. ഒഡീഷയിലെ സിബാനി മണ്ഡൽ എന്ന ആശാവർക്കറുടെ പ്രവർത്തനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. ചളി നിറഞ്ഞ പാതയിലൂടെ ചെറിയ ചാറ്റൽ മഴയ്ക്കിടയിൽ പ്രായമായ ഒരു സ്ത്രീയെ ചുമന്ന് ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന സിബാനിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“ഞങ്ങളുടെ നാരീശക്തിക്ക് കൈയടിക്കൂ!” എന്ന് കുറിച്ചുകൊണ്ട് ഒഡീഷയിലെ പിഐബിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വീഡിയോ പങ്കുവച്ചു. കേന്ദ്രപാറ രാജ്നഗർ ബ്ലോക്കിലെ ഖാസ്മുണ്ട ഗ്രാമത്തിൽ നിന്നുള്ള ആശാ പ്രവർത്തക സിബാനി മണ്ഡലിന്റെ സേവനത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Story Highlights: Cyclone Dana: Social media praises ASHA worker for evacuating elderly woman in Odisha

Leave a Comment