സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു

Anjana

CV Rappai autobiography Doha

നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ആദ്യകാല പ്രവാസിയുമായ സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു. ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പുസ്തകം പ്രകാശനം നിർവഹിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപാര, വാണിജ്യ, സാംസ്കാരിക, വിദ്യാഭ്യാസ വളർച്ചകൾ മനസ്സിലാക്കാൻ പുസ്തകം സഹായകരമാകുമെന്നും തദ്ദേശീയരായ സമൂഹങ്ങളിൽ നിന്ന് കിട്ടിയ പിന്തുണയും പ്രോത്സാഹനവും മനസ്സിലാക്കാൻ പുസ്തകം സഹായിക്കുമെന്നും അംബാസഡർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1980 ൽ ഖത്തറിലെത്തിയ തൃശൂർ ജില്ലക്കാരനായ സി. വി റപ്പായിയുടെ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ എന്ന പുസ്തകം ഖത്തറിൽ പ്രസിദ്ധീകരിച്ച ഏഷ്യൻ പ്രവാസിയുടെ ആദ്യത്തെ സമഗ്രമായ ആത്മകഥയാണ്. ജംബോ ഇലക്‌ട്രോണിക്‌സ് ഡയറക്ടറും സിഇഒയുമാണ് സി.വി.റപ്പായി. ദോഹയിലെ പ്രവാസത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ ആദ്യകാല പ്രവാസികൾ രചിക്കുന്ന ഇത്തരം പുസ്തകങ്ങൾ സഹായകരമാകുമെന്ന് അംബാസഡർ വിപുൽ പറഞ്ഞു.

ജംബോ ഇലക്ട്രോണിക്‌സിന്‍റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജീദ് ജാസിം സുലൈമാൻ, ബിർള പബ്ലിക് സ്‌കൂൾ സ്ഥാപക ചെയർമാൻ ഡോ.മോഹൻ തോമസ്, അൽ ജസീറ ഇംഗ്ലിഷ് പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ, പുസ്തകം എഡിറ്റ് ചെയ്ത മാധ്യമപ്രവർത്തകൻ ഹുസൈൻ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദോഹയിലെ കത്താറ പബ്ലിഷിങ് ഹൗസാണ് ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ പ്രസിദ്ധീകരിച്ചത്. ബിർള പബ്ലിക് സ്കൂൾ ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ, ഇന്കെൽ ഡയറക്ടർ, ലോക കേരളസഭാംഗം തുടങ്ങിയ പദവികൾ കൂടി സി വി റപ്പായി വഹിക്കുന്നുണ്ട്. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്.

  ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ: ഖത്തർ കരട് കൈമാറി

Story Highlights: CV Rappai’s autobiography ‘A Tale of Two Journeys’ released in Doha, documenting the history of Indian expatriates in Qatar

Related Posts
രാജിവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; ‘പ്രതീക്ഷ’യിലൂടെ വ്യക്തമാക്കി
Pope Francis

പുതിയ ആത്മകഥയിലൂടെ രാജിവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും രാജിവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Read more

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ: ഖത്തർ കരട് കൈമാറി
Israel-Hamas ceasefire

ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് വിരാമമിടാൻ വെടിനിർത്തൽ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറി. ബന്ദികളുടെ Read more

  കൊണ്ടോട്ടിയിൽ നവവധുവിന്റെ ആത്മഹത്യ; ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം
കുവൈറ്റില്‍ മലയാളി നഴ്‌സ് മരിച്ചു; തിരുവല്ല സ്വദേശിനി ജിജി കുറ്റിച്ചേരില്‍ ജോസഫിന് 41 വയസ്
Malayali nurse dies in Kuwait

കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയില്‍ മലയാളി നഴ്‌സ് ജിജി കുറ്റിച്ചേരില്‍ ജോസഫ് മരിച്ചു. തിരുവല്ല Read more

ഇ പി ജയരാജന്റെ ആത്മകഥ ഡി സി ബുക്‌സിന് പകരം മാതൃഭൂമിക്ക്
E P Jayarajan autobiography

ഇ പി ജയരാജന്‍ തന്റെ ആത്മകഥ ഡി സി ബുക്‌സിന് നല്‍കില്ലെന്ന് അറിയിച്ചു. Read more

ഇപി ജയരാജന്റെ ആത്മകഥ: പ്രകാശനം നീട്ടി, വിവാദങ്ങൾ തുടരുന്നു
E.P. Jayarajan autobiography controversy

ഇപി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം ഡിസി ബുക്സ് നീട്ടിവച്ചു. പുസ്തകത്തിലെ ഉള്ളടക്കം ജയരാജൻ Read more

കോഴിക്കോട് സ്വദേശി ഖത്തറില്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Malayali death in Qatar

കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ (42) ഖത്തറില്‍ മരണമടഞ്ഞു. Read more

ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ദോഹയിൽ യോഗം
India-Qatar bilateral relations

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ദോഹയിൽ വിദേശകാര്യ ഓഫിസ് സമിതിയുടെ Read more

  പി.സി. ജോർജിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്
ഖത്തർ ഷെൽ കമ്പനിയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ജോൺ മാത്യു അന്തരിച്ചു
John Mathew Qatar Shell

ഖത്തർ ഷെൽ കമ്പനിയിലെ ആദ്യകാല ജീവനക്കാരനും പ്ലാനിംഗ് ആൻഡ് കമ്മീഷനിംഗ് വകുപ്പ് മേധാവിയുമായിരുന്ന Read more

പതിനഞ്ചാമത് മില്ലിപോൾ ഖത്തർ പ്രദർശനം നാളെ ആരംഭിക്കും
Milipol Qatar Exhibition

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ആഗോള സുരക്ഷാ പ്രദർശനമായ പതിനഞ്ചാമത് മില്ലിപോൾ ഖത്തർ Read more

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ: ലുസൈൽ സ്റ്റേഡിയത്തിൽ എംബാപ്പെയുടെ തിരിച്ചുവരവ്
FIFA Intercontinental Cup Final

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. കിലിയൻ എംബാപ്പെ Read more

Leave a Comment