Headlines

Headlines, Kerala News

സിപിഐഎം യോഗത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം

സിപിഐഎം യോഗത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മകള്‍ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിച്ചതിനെക്കുറിച്ച് അംഗങ്ങള്‍ ചോദ്യമുന്നയിച്ചു. മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടേയെന്ന് പറയാത്തതെന്തെന്നും ചോദിച്ചു. മുഖ്യമന്ത്രി കൃത്യമായി മറുപടി പറയാത്തത് സംശയങ്ങള്‍ക്ക് ഇടനല്‍കിയെന്നും ചില അംഗങ്ങള്‍ സൂചിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പീക്കര്‍ എ എന്‍ ഷംസീറിന് തലസ്ഥാനത്തെ ചില വ്യവസായികളുമായി ബന്ധമുണ്ടെന്നും ആ ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതാണെന്നും വിമര്‍ശനമുയര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷമുള്ള സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ ശൈലിയ്ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വരുന്നതിനിടെയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും ഇത്തരം വിമര്‍ശനങ്ങളുയരുന്നത്.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്

Related posts