Headlines

World

അഫ്ഗാന്‍ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയതിൽ ബൈഡനെതിരെ വിമര്‍ശനം.

അഫ്ഗാന്‍ പ്രതിസന്ധി ബൈഡനെതിരെ വിമര്‍ശനം
Photo Credit: facebook/joebiden

അഫ്​ഗാനിസ്ഥാൻ പ്രതിസന്ധി ശക്തമായിക്കൊണ്ടിരിക്കെ അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡന് നേരെ ലോകം വിരൽ ചൂണ്ടുന്നു. താലിബൻ സേന അഫ്ഗാൻ പിടിച്ചെടുത്തത് പ്രസിഡ‍ന്റ് ബൈഡന്റെ എടുത്തുചാട്ടവും ആസൂത്രണമില്ലായ്മയുമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാസങ്ങൾക്ക് മുൻപ് അഫ്​ഗാൻ പിൻമാറ്റവുമായി ബന്ധപ്പെട്ട് ബൈഡൻ നടത്തിയ വാർത്താസമ്മേളനത്തിലെ പരമാർശങ്ങളും ചർച്ചയാകുകയാണ്. അമേരിക്കൻ സൈന്യം പൂർണമായും അഫ്​ഗാൻ വിടുമെന്ന് ഈ വർഷം ഏപ്രിലിലാണ് ബൈഡൻ പ്രഖ്യാപിച്ചത്.

എന്നാൽ അമേരിക്കൻ പിൻമാറ്റത്തോടാനുബന്ധിച്ച് ഉണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ചുള്ള ചോദ്യങ്ങൾ തള്ളിയ ബൈഡൻ, അഫ്​ഗാൻ സേന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജമാണെന്ന് മാധ്യമങ്ങളോട് പറയുകയായിരുന്നു.

അഫ്​ഗാനിലെ പാവ സർക്കാർ, യു.എസ് പിൻമാറ്റത്തിന് 90 ദിവസങ്ങള്‍ക്കു ശേഷം തകർന്നടിയുമെന്ന അമേരിക്കൻ ഇന്റലിജൻസിന്റെ ചോർന്ന റിപ്പോർട്ടിനെക്കുറിച്ച് ബൈഡനോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സാധ്യത ഇല്ലെന്നായിരുന്നു ബൈഡന്റെ മറുപടി.

Story highlight: Criticism against Biden for being a cause of Afghan crisis.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts