അൽ നസ്റിന് മിന്നും ജയം സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് പ്രകടനം. പോർച്ചുഗീസ് ക്ലബ്ബ് റിയോ അവെയ്ക്കെതിരായ പ്രീ-സീസൺ സൗഹൃദ മത്സരത്തിലാണ് റൊണാൾഡോയുടെ തകർപ്പൻ പ്രകടനം ടീമിന് വിജയം നൽകിയത്. മത്സരത്തിൽ റൊണാൾഡോയുടെ ഹാട്രിക് ഗോളുകളാണ് അൽ നസ്റിന് മികച്ച വിജയം നേടിക്കൊടുത്തത്.
മത്സരം ആരംഭിച്ചത് മുതൽ അൽ നസ്റിനായിരുന്നു കളിയിൽ മുൻതൂക്കം. കളി തുടങ്ങി 15-ാം മിനിറ്റിൽ മുഹമ്മദ് സിമാകനിലൂടെ അൽ നസ്ർ ലീഡ് നേടി. പിന്നീട് റൊണാൾഡോയുടെ മികച്ച പ്രകടനം തന്നെയായിരുന്നു കാണാൻ സാധിച്ചത്. ഇതിനിടയിൽ ലഭിച്ച ഒരു പെനാൽറ്റി സാദിയോ മാനെ പാഴാക്കി.
റൊണാൾഡോയുടെ ഗോളുകൾക്ക് മുന്നിൽ റിയോ അവെയ്ക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 44-ാം മിനിറ്റിൽ റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടി. തുടർന്ന് 63-ാം മിനിറ്റിലും 68-ാം മിനിറ്റിലും പോർച്ചുഗീസ് നായകൻ റിയോ അവെയുടെ വല കുലുക്കി ഹാട്രിക് തികച്ചു.
Cristiano Ronaldo hat trick today against Rio Ave #CristianoRonaldo #AlNassr pic.twitter.com/s1WD9csGYu
— Robert Hala Madrid🇵🇹 (@RobertRMCF) August 7, 2025
അൽ നസ്റുമായുള്ള കരാർ പോർച്ചുഗീസ് ഇതിഹാസം കുറച്ചു നാളുകൾക്ക് മുന്നെയാണ് പുതുക്കിയത്. 2022-ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് റൊണാൾഡോ സൗദി ക്ലബ്ബിലെത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം രണ്ടുവർഷം കൂടി റൊണാൾഡോ അൽ നസ്റിൽ തുടരും.
അൽ നസ്റിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ റൊണാൾഡോയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കാം.
Story Highlights: Cristiano Ronaldo’s hat-trick leads Al Nassr to victory in a pre-season friendly against Rio Ave.