ഫുട്ബോൾ ലോകത്തെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ പുതിയ ലക്ഷ്യങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചു. പോർച്ചുഗീസ് ഫുട്ബോളിലെ മികച്ച പ്രതിഭകളെ ആദരിക്കുന്ന വാർഷിക ക്വിനാസ് ഡി ഔറോ ഇവൻ്റിൽ പ്രശസ്തമായ പ്ലാറ്റിനം ക്വിനാസ് ട്രോഫി ലഭിച്ചതിനു ശേഷമായിരുന്നു താരത്തിന്റെ പ്രസ്താവന. 1000 ഗോൾ എന്ന തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ തനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് റൊണാൾഡോ തുറന്നു പറഞ്ഞു. “ഞാൻ ഇപ്പോൾ എൻ്റെ ജീവിതത്തെ ഈ നിമിഷത്തിൽ ജീവിക്കുന്നതുപോലെയാണ് അഭിമുഖീകരിക്കുന്നത്. എനിക്ക് ഇനി ദീർഘനേരം ചിന്തിക്കാൻ കഴിയില്ല,” എന്നാണ് താരം പറഞ്ഞത്.
കഴിഞ്ഞ മാസം 900 ഗോൾ എന്ന ലക്ഷ്യം മറികടന്നതായി റൊണാൾഡോ വെളിപ്പെടുത്തി. “അടുത്ത കുറച്ച് വർഷങ്ങളിൽ എൻ്റെ കാലുകൾ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല. 1,000 ഗോളുകൾ നേടിയാൽ അത് നല്ലതായിരിക്കും, അതിനു സാധിച്ചില്ലെങ്കിലും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനാണ് ഞാൻ,” എന്ന് താരം കൂട്ടിച്ചേർത്തു. അഞ്ച് ബാലൻ ഡി ഓർ അവാർഡ് ജേതാവായ റൊണാൾഡോ തൻ്റെ രാജ്യത്തിനായി 216 മത്സരങ്ങളിൽ നിന്ന് 133 ഗോളുകൾ നേടിയിട്ടുണ്ട്.
2026 ലോകകപ്പ് വരെ തന്റെ കരിയർ നീട്ടുന്നതിനെ കുറിച്ച് താരം ആലോചിക്കുന്നുണ്ട്. എന്നാൽ അതിനായി ഫോമും ഫിറ്റ്നസും നിലനിർത്തേണ്ടത് അത്യാവശമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ താരത്തിന് 40 വയസു തികയും. സമപ്രായക്കാരായ പല കളിക്കാരും ബൂട്ടഴിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ റിട്ടയർമെന്റ് എന്നത് സിആർ7 നും അധിക വിദൂരമല്ലെന്ന് വിലയിരുത്തപ്പെടുന്നു.
Story Highlights: Cristiano Ronaldo doubts reaching 1000 goal target, focuses on present career