പൂനെയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ 35കാരന്‍ താരം ഹൃദയാഘാതത്താല്‍ മരിച്ചു

Anjana

cricketer heart attack during match

പൂനെയിലെ ഗാര്‍വെയര്‍ സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം മൂലം 35 വയസ്സുകാരനായ താരം മരണപ്പെട്ട സംഭവം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇമ്രാന്‍ പട്ടേല്‍ എന്ന താരമാണ് മരിച്ചത്. ഓപ്പണറായി കളത്തിലിറങ്ങി കുറച്ച് സമയം കളിച്ചതിന് ശേഷമാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഒരു മികച്ച ഷോട്ടിലൂടെ ബൗണ്ടറി നേടിയ ശേഷം ഓടിയ ഇമ്രാന്‍ പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

നെഞ്ചുവേദനയും കൈവേദനയും അനുഭവപ്പെട്ടതായി ഇമ്രാന്‍ സഹതാരത്തോടും അമ്പയറോടും പറഞ്ഞു. തുടര്‍ന്ന് അമ്പയര്‍മാര്‍ അദ്ദേഹത്തിന് മൈതാനം വിടാന്‍ അനുമതി നല്‍കി. എന്നാല്‍ പവലിയനിലേക്ക് നടക്കുന്നതിനിടെ ഇമ്രാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. ക്യാമറകള്‍ മുഴുവന്‍ സംഭവം പകര്‍ത്തുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇമ്രാന്‍ കുഴഞ്ഞുവീണതോടെ മറ്റ് കളിക്കാര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി. അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യവാനായിരുന്ന ഇമ്രാന്റെ അപ്രതീക്ഷിത മരണം പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഓള്‍റൗണ്ടറായിരുന്ന ഇമ്രാന്‍ മത്സരത്തിലുടനീളം സജീവമായിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമുള്ള ഇമ്രാന്റെ ഇളയ കുട്ടിക്ക് നാല് മാസം മാത്രമാണ് പ്രായം. ക്രിക്കറ്റ് ടീം ഉടമയും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായിരുന്ന ഇമ്രാന്‍ ജ്യൂസ് കടയും നടത്തിയിരുന്നു.

Story Highlights: 35-year-old cricketer Imran Patel dies of heart attack during match in Pune

Leave a Comment