സിപിഐഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വൻ ഒഴുക്ക്; സർക്കാർ പൂർണ പരാജയമെന്ന് കെ. സുരേന്ദ്രൻ

Anjana

CPM to BJP exodus

സംസ്ഥാനത്തുടനീളം സിപിഐഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വൻതോതിൽ അംഗങ്ങൾ ചേരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. മധു മുല്ലശ്ശേരിയുടെ ബിജെപി പ്രവേശനം ഈ പ്രവണതയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും, പാർട്ടി പോപ്പുലർ ഫ്രണ്ട് വൽക്കരിക്കപ്പെട്ടുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

“പിണറായിയിൽ നിന്ന് തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും. ജനങ്ങൾ ഇടതുപക്ഷത്തിന് ബദലായി ബിജെപിയെയാണ് കാണുന്നത്,” സുരേന്ദ്രൻ പറഞ്ഞു. പാർട്ടി മാറുന്നവർക്കെതിരെ സർക്കാർ കള്ളക്കേസ് എടുക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബിപിൻ സി. ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗാർഹിക പീഡനത്തിന് കേസെടുക്കുകയാണെങ്കിൽ ഭരണകക്ഷിയിലെ മന്ത്രിമാർക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ബിജെപിയിൽ ചേരുന്നവർക്ക് മതിയായ സംരക്ഷണം നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി. തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെന്റ് മണ്ഡലങ്ങളും എൻഡിഎയ്ക്ക് നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണെന്നും, മധുവിനെ പോലെയുള്ള മികച്ച സംഘാടകർ പാർട്ടിയിലെത്തുന്നതോടെ ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സുരേന്ദ്രൻ, ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് പീഡനമേൽക്കേണ്ടി വരുന്നതായും, ക്ഷേമപെൻഷൻ പോലും സർക്കാർ ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്നതായും ആരോപിച്ചു. സർക്കാർ പൂർണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights: BJP state president K Surendran claims mass exodus from CPM to BJP, criticizes LDF government

Leave a Comment