സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൽക്കാലിക നിയമനം; യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന്

നിവ ലേഖകൻ

CPIM temporary General Secretary

സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് സിപിഐഎം നേതൃത്വത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലെ പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുമെന്നാണ് സൂചന. എന്നാൽ, ഇതു സംബന്ധിച്ച ആലോചനകൾ ഒരാഴ്ചയ്ക്കു ശേഷമേ തുടങ്ങൂവെന്ന് നേതാക്കൾ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗമാണ് ബൃന്ദാ കാരാട്ട്. എന്നാൽ, പ്രായപരിധി നിബന്ധന അനുസരിച്ച് അടുത്ത സമ്മേളനത്തിൽ അവർ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്. മുഹമ്മദ് സലിം, എം.

എ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകളാണ് നേതൃത്വത്തിനു മുന്നിലുള്ളത്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും, താൽക്കാലിക ചുമതലയാകും നൽകുകയെന്നും സൂചനയുണ്ട്. അതേസമയം, ഇന്നലെ അന്തരിച്ച സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും.

നാളെ രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിലും പൊതുദർശനത്തിനു വയ്ക്കും. വൈകീട്ട് അഞ്ചുമണിക്ക് എ കെജി ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഗസ്റ്റ് 19 നാണ് ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി AIIMS ൽ പ്രവേശിപ്പിച്ചത്.

Story Highlights: CPIM to appoint temporary General Secretary following Sitaram Yechury’s demise

Related Posts
രാഹുലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായിക്കുന്നു; ആരോപണവുമായി ഇ.എൻ. സുരേഷ് ബാബു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായം നൽകുന്നുണ്ടെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ Read more

കരുവന്നൂർ ഇവിടെ അവസാനിച്ചെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രിയോട് ചോദിക്കാൻ പറഞ്ഞുവെന്ന് സുരേഷ് ഗോപി
Suresh Gopi slams CPIM

കരുവന്നൂരിൽ അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും, ചെമ്പ് തൊണ്ടി നടന്നവർ എവിടെ പോയെന്നും Read more

അട്ടപ്പാടിയിൽ മുൻ ഏരിയാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
CPIM local secretary

പാലക്കാട് അട്ടപ്പാടി അഗളിയിൽ സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴക്കിയ Read more

കളമശ്ശേരിയിൽ സി.പി.ഐ.എം വിമതരെ പുറത്താക്കി; തിരഞ്ഞെടുപ്പിൽ കടുത്ത നടപടിയുമായി പാർട്ടി
Kerala Election News

കളമശ്ശേരി നഗരസഭയിൽ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന വി.എൻ. ദിലീപ്, സിദ്ദിഖ് എന്നിവരെ സി.പി.ഐ.എം Read more

അയ്യപ്പന്റെ പൊന്ന് കട്ടവർക്ക് ജനം മാപ്പ് തരില്ല; സി.പി.ഐ.എമ്മിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
Sabarimala gold theft

അയ്യപ്പന്റെ പൊന്ന് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ സി.പി.ഐ.എം നടപടിയെടുക്കാത്തതിനെ രാഹുൽ മാങ്കൂട്ടത്തിൽ Read more

ശബരിമലയിലെ പൊന്നുപോലും നഷ്ടമാകില്ല; യുഡിഎഫിന് വർഗീയ നേതൃത്വമെന്ന് എം.വി. ഗോവിന്ദൻ
Kerala political affairs

ശബരിമലയിലെ ഒരു തരി പൊന്നുപോലും നഷ്ടപ്പെടാൻ ഇടവരില്ലെന്നും, നഷ്ടപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്നും എം.വി. Read more

ഡൽഹിയിൽ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ച് ഡൽഹി പൊലീസ്
Delhi air pollution

ഡൽഹിയിൽ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം ഡൽഹി പോലീസ് അന്വേഷിക്കുന്നു. പ്രതിഷേധത്തിനിടെ Read more

എൽഡിഎഫ് ബന്ധം അവസാനിച്ചു; നിയമസഭയിലേക്ക് മത്സരിക്കാൻ സൂചന നൽകി തൃശ്ശൂർ മേയർ
Thrissur Mayor MK Varghese

തൃശ്ശൂർ മേയർ എം.കെ. വർഗീസ് എൽ.ഡി.എഫുമായുള്ള ബന്ധം ഉടമ്പടി പ്രകാരം അവസാനിച്ചെന്ന് അറിയിച്ചു. Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റേത് ഗുണ്ടായിസം; വി.ഡി. സതീശൻ
Local Body Election

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം ഗുണ്ടായിസം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. Read more

പാലത്തായി കേസ്: സി.പി.ഐ.എം നേതാവിന്റെ വിവാദ പരാമർശം
Palathai case

പാലത്തായി കേസിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ നടത്തിയ പ്രസ്താവന Read more

Leave a Comment