പത്തനംതിട്ട സിപിഐഎം ഫേസ്ബുക്ക് പേജിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഡിയോ: പാര്‍ട്ടി പരാതി നല്‍കിയില്ല

Anjana

CPI(M) Pathanamthitta Facebook Rahul Mamkootathil video

പത്തനംതിട്ട സിപിഐഎം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചരണ വിഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ല. ജില്ലാ സെക്രട്ടറി ഹാക്കിങ് എന്ന് പറഞ്ഞെങ്കിലും അഡ്മിന്‍മാരില്‍ ഒരാളാണ് വിഡിയോ അപ്ലോഡ് ചെയ്തതെന്ന് വ്യക്തമായി. സംഭവത്തെ തുടര്‍ന്ന് ജില്ലാക്കമ്മിറ്റി അഡ്മിന്‍ പാനല്‍ പുനഃസംഘടിപ്പിക്കുകയും ചിലരെ ഒഴിവാക്കുകയും ചെയ്തു.

പാര്‍ട്ടി ജില്ലാ നേതൃത്വം പരാതി നല്‍കുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാന നേതൃത്വവും വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഡിയോ പോസ്റ്റ് ചെയ്തതായി വിശദീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണത്തില്‍ അഡ്മിന്‍ പാനലിലെ ഒരാള്‍ അബദ്ധത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

63,000 ഫോളോവേഴ്സുള്ള പേജിലാണ് ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെ രാഹുലിന്റെ പ്രചാരണ വിഡിയോ പോസ്റ്റ് ചെയ്തത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതും കാണാം. സംഭവത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Story Highlights: CPI(M) Pathanamthitta Facebook page accidentally posts Rahul Mamkootathil’s campaign video, party yet to file complaint

Leave a Comment