കണ്ണൂര്‍ കലക്ടര്‍ക്കെതിരെ അന്വേഷണം വേണമെന്ന് പത്തനംതിട്ട സിപിഐഎം; പി പി ദിവ്യയെ പദവിയില്‍ നിന്ന് നീക്കി

Anjana

Kannur collector inquiry

കണ്ണൂര്‍ കലക്ടര്‍ക്കെതിരെ പത്തനംതിട്ട സിപിഐഎം രംഗത്തെത്തി. യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടുവെന്നും, എന്നാല്‍ ചടങ്ങ് നടത്തിയത് ജില്ലാ കലക്ടര്‍ ആണെന്നുമാണ് പുറത്തുവന്ന വിവരം. രാവിലെ നടത്തേണ്ട പരിപാടി വൈകീട്ട് ആക്കിയത് ദിവ്യക്ക് വേണ്ടിയാണെന്ന സംശയവും ഉയരുന്നുണ്ട്. കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ ആവശ്യപ്പെട്ടു.

അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് പി പി ദിവ്യയെ നീക്കി. കെ കെ രത്‌നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ദിവ്യയെ നീക്കുന്നതില്‍ നിര്‍ണായകമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസെടുത്ത പശ്ചാത്തലത്തില്‍ ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതോടെയാണ് കണ്ണൂര്‍ നേതൃത്വം ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ദിവ്യയെ നീക്കാനുള്ള നടപടി സ്വീകരിച്ചത്.

Story Highlights: CPIM Pathanamthitta demands inquiry against Kannur collector over farewell ceremony controversy

Leave a Comment