വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്

Waqf Bill

സി.പി.ഐ.എം വഖഫ് ബില്ലിനെ എതിർക്കുമെന്ന് പാർട്ടി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കി. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി എല്ലാ ലോക്സഭാ എം.പി.മാരോടും നാളെ ഡൽഹിയിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. മധുര എം.പി. വെങ്കിടേഷ് അടക്കമുള്ള എല്ലാവരും ഡൽഹിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ സി.പി.ഐ.എം ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ലോക്സഭാ സ്പീക്കറെ നേരത്തെ അറിയിച്ചിരുന്നു. വഖഫ് ബില്ലിനെ സി.പി.ഐ.എം എതിർക്കുമെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും കാരാട്ട് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക.

എട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും ബില്ലിൽ വോട്ടെടുപ്പ് നടക്കുക. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവാണ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബില്ലിന്മേൽ സഭയിൽ സംസാരിക്കും.

ബി.ജെ.പി. എല്ലാ എം.പി.മാർക്കും വിപ്പ് നൽകിയിട്ടുണ്ട്. മണിപ്പൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഭയിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ബില്ല് 12 മണിക്കൂർ ചർച്ച ചെയ്യണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

  സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് ജാതി അധിക്ഷേപമെന്ന് പരാതി

Story Highlights: CPIM will oppose the Waqf Bill, according to party coordinator Prakash Karat.

Related Posts
വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബിൽ: മുസ്ലിം വിരുദ്ധമല്ലെന്ന് കിരൺ റിജിജു
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു വിശദീകരണം നൽകി. Read more

കുംഭമേള മരണങ്ങൾ മറയ്ക്കാൻ വഖ്ഫ് ബിൽ: അഖിലേഷ് യാദവ്
Waqf Bill Kumbh Mela

കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ വഖ്ഫ് ബിൽ കൊണ്ടുവന്നതെന്ന് സമാജ്വാദി പാർട്ടി Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

വഖഫ് ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് കിരൺ റിജിജു
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ Read more

വഖഫ് ബിൽ: മുനമ്പത്തെ ജനങ്ങളെ സഹായിക്കാൻ കേരള എംപിമാർ തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ
Waqf Amendment Bill

മുനമ്പത്തെ ജനങ്ങളുടെ ഭൂമി പ്രശ്നത്തിന് വഖഫ് ഭേദഗതി ബിൽ പരിഹാരമാണെന്ന് കേന്ദ്രമന്ത്രി രാജീവ് Read more