സി സി സജിമോനെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം സിപിഐഎം സംസ്ഥാന നേതൃത്വം റദ്ദാക്കി

പത്തനംതിട്ടയിലെ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം സംസ്ഥാന നേതൃത്വം റദ്ദാക്കി. തിരുവല്ല ഏരിയ കമ്മിറ്റിയുടെ തീരുമാനമാണ് തിരുത്തിയത്. പ്രാഥമിക അംഗത്വം നൽകാനുള്ള കൺട്രോൾ കമ്മീഷൻ തീരുമാനം മാത്രം നടപ്പിലാക്കാനാണ് നിർദേശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത് തിരുവല്ല ഏരിയ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്. സജിമോനെ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതോടെ പാർട്ടിയിൽ പ്രശ്നമായി. ഔദ്യോഗിക നേതൃത്വത്തിനെതിരെ എതിർ ചേരി പരസ്യമായി രംഗത്തുവന്നു.

ലോക്കൽ കമ്മിറ്റിയിൽ നിന്ന് തന്നെ സംസ്ഥാന നേതൃത്വത്തിന് പരാതികളുടെ പ്രളയമുണ്ടായി. ഇതെല്ലാം കണക്കിലെടുത്താണ് കൺട്രോൾ കമ്മീഷൻ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള നടപടി വിലക്കിക്കൊണ്ട് കർശന നിർദ്ദേശം വന്നത്. പീഡനാരോപണം അടക്കം നേരിടുന്ന സജിമോനെ പാർട്ടിയിൽ തിരിച്ചെടുക്കാം എന്നായിരുന്നു കൺട്രോൾ കമ്മീഷൻ തീരുമാനം.

എന്നാൽ ഏരിയാ നേതൃത്വം ഇടപെട്ട് സജിമോനെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ജില്ലാ നേതൃത്വം കഴിഞ്ഞദിവസം ഏരിയ കമ്മിറ്റി വിളിച്ച് പുതിയ തീരുമാനം റിപ്പോർട്ട് ചെയ്തു. സജിമോനേതിരായ കേസുകൾ വിചാരണ ഘട്ടത്തിലിരിക്കെയാണ് പാർട്ടി അംഗത്വം പുനസ്ഥാപിച്ചത്.

  സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
Related Posts
മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
Masappadi Case

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിച്ചു
CPIM Party Congress

മധുരയിൽ സിപിഐഎം പാർട്ടി കോൺഗ്രസ് ആരംഭിച്ചു. ബിമൻ ബസു പതാക ഉയർത്തി. പ്രകാശ് Read more

  മാസപ്പടി കേസ്: കുഴൽനാടന്റെ ഹർജി തള്ളി; സിപിഐഎം, കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു
സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ
CPIM Party Congress

മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്
Waqf Bill

സി.പി.ഐ.എം വഖഫ് ബില്ലിനെ എതിർക്കുമെന്ന് പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി എല്ലാ Read more

പതിനാലുകാരിയുടെ മരണം; അയൽവാസിക്കെതിരെ കുടുംബത്തിന്റെ ആരോപണം
Pathanamthitta girl death

പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരിയായ ആവണി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസി ശരത്തിനെതിരെ Read more

പത്തനംതിട്ടയിൽ പതിനഞ്ചുകാരി പുഴയിൽ മുങ്ങിമരിച്ചു
Pathanamthitta drowning

വലഞ്ചുഴിയിലെ അച്ഛൻകോവിലാറ്റിൽ പതിനഞ്ചുകാരി മുങ്ങിമരിച്ചു. അഴൂർ സ്വദേശിനിയായ ആവണി പിതാവിനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ Read more