സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്നതായി കെ സുരേന്ദ്രൻ

പാലക്കാട്: സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായ ജോർജ് തച്ചമ്പാറ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും. ലോക്കൽ കമ്മറ്റി അംഗങ്ങൾ അടക്കം 15 പേരാണ് ജോര്ജിനോടൊപ്പം ബിജെപിയിൽ ചേർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടുതൽ പേർ സിപിഐയിൽ നിന്ന് ബിജെപിയിൽ എത്തുമെന്ന് ജോർജ് തച്ചമ്പാറ പ്രതികരിച്ചു. പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില് കെ സുരേന്ദ്രന് പങ്കെടുക്കുന്നുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപി ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികൾക്കും എതിരായ ശക്തമായ അടിയോഴുക്കാണ് ഉള്ളതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

വിജയിക്കാൻ കഴിയുന്ന നല്ലസ്ഥാനാർഥിയെ പാർട്ടി നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പാണ് കടന്നുപോയതെന്നും ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ബിജെപിക്കാണ് കിട്ടിയതെന്നും യുഡിഎഫിന് ഇതിന്റെ ആനുകൂല്യം കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
Related Posts
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം ആരംഭിച്ചു
Vice Presidential candidate

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ Read more

സവർക്കറെ പുകഴ്ത്തി; സി.പി.ഐ നേതാവിനെതിരെ നടപടി
CPI leader suspended

വി.ഡി. സവർക്കറെ പ്രശംസിച്ച ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദിനെതിരെ സി.പി.ഐ Read more

സവർക്കറെ പുകഴ്ത്തി സി.പി.ഐ നേതാവ്; വിവാദത്തിൽ വെണ്മണി ലോക്കൽ സെക്രട്ടറി
CPI leader Savarkar

സി.പി.ഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി വി.ഡി. സവർക്കറെ പുകഴ്ത്തിയ സംഭവം വിവാദത്തിൽ. Read more

  ചിങ്ങം ഒന്നിന് മോഹൻലാലിന് സമ്മാനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്; ചിത്രം വൈറൽ
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്
BJP Parliamentary Board

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം; സർക്കാരിന് രാഷ്ട്രീയ സംരക്ഷണമെന്നും ബിജെപി
Love Jihad Kerala

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോതമംഗലത്ത് 23 കാരിയുടെ Read more

പത്തനംതിട്ടയിലെ സിപിഐ വിമർശനം സിപിഐഎമ്മിനെതിരെ
Kerala election analysis

പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില് സി.പി.ഐ.എമ്മിനെ വിമര്ശിച്ച് സി.പി.ഐ ജില്ലാ സമ്മേളനം. സിറ്റിംഗ് Read more

ചെങ്കോട്ടയിൽ രാഹുലും ഖാർഗെയും എത്താതിരുന്നത് വിവാദമായി; വിമർശനവുമായി ബിജെപി
Independence Day celebrations

79-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കാത്തതിൽ ബിജെപി വിമർശനം ഉന്നയിച്ചു. Read more

  സദാനന്ദൻ മാസ്റ്റർ കേസ്: യഥാർത്ഥ പ്രതികൾ ആരെന്ന് വെളിപ്പെടുത്താതെ സി.പി.ഐ.എം?
കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി; DYFIയുടെ പരാതി
BJP flag hoisting

കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയ സംഭവം വിവാദമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുയിപ്രയിൽ Read more

തൃശൂരിൽ ബിജെപി നേതാവിൻ്റെ ഇരട്ടവോട്ട് വിവാദം; സംസ്ഥാന ഉപാധ്യക്ഷനും ക്രമവിരുദ്ധമായി വോട്ട് ചെയ്തു
Voter list irregularities

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ ജില്ലാ Read more

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ‘ബി’ ടീം; ജോൺ ബ്രിട്ടാസ് എംപി
Election Commission

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ബി ടീമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. തെളിവുകൾ Read more