എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ; അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

നിവ ലേഖകൻ

MLA Mukesh sexual assault allegations

എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ ആവശ്യപ്പെട്ടു. സിപിഐക്കാരി എന്ന നിലയിലും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിലുമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്ന് ആനി രാജ വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും പ്രധാനമാണെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ല എന്ന് പറയുന്നവരോട് ഇക്കാര്യം ചോദിക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് ലൈംഗിക പീഡന പരാതിയില് എം മുകേഷ് എംഎല്എയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പ്രത്യേക അന്വേഷണ സംഘം മൂന്ന് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്കൂര് ജാമ്യം ഉള്ളതിനാല് നടപടിക്രമങ്ങള് പൂര്ത്തിയാക്കി ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യത്തില് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു.

ആവശ്യപ്പെടുമ്പോള് അന്വേഷണ സംഘത്തിന് മുന്നില് എത്തണമെന്നതാണ് പ്രധാന വ്യവസ്ഥ. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ ചോദ്യം ചെയ്തത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം.

  സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി

2009-ല് നടന്ന സംഭവത്തില് മുകേഷ്, മണിയന്പിള്ള രാജു, അഡ്വ. ചന്ദ്രശേഖര് അടക്കം ഏഴ് പേര് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില് എറണാകുളം സെഷന്സ് കോടതി മുകേഷിന് നേരത്തെ മുന്കൂര് ജാമ്യം അനുവദിച്ചിരുന്നു.

Story Highlights: CPI leader Annie Raja demands MLA Mukesh’s resignation amid sexual assault allegations

Related Posts
സമ്മേളന മത്സര വിലക്ക്: സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം നൽകി
CPI conference competition ban

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ സമ്മേളനങ്ങളിലെ മത്സര വിലക്ക് Read more

ശാരദ മുരളീധരൻ വിവാദം: ആനി രാജ പ്രതികരിച്ചു
Annie Raja

ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരായ പരാമർശത്തിൽ സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. Read more

കെ ഇ ഇസ്മായിലിനെതിരായ നടപടിയിൽ ഉറച്ച് നിന്ന് സിപിഐ; പാർട്ടിയെ അപകീർത്തിപ്പെടുത്തരുതെന്ന് ബിനോയ് വിശ്വം
CPI

കെ.ഇ. ഇസ്മായിലിനെതിരെ സ്വീകരിച്ച നടപടിയിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. Read more

  മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
സിപിഐയിൽ കെ.ഇ. ഇസ്മായിലിന് സസ്പെൻഷൻ
KE Ismail

സിപിഐയിലെ ഗ്രൂപ്പ് വഴക്കുകൾ മൂർച്ഛിച്ച് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെ ആറുമാസത്തേക്ക് സസ്പെൻഡ് Read more

കെ.ഇ. ഇസ്മായിൽ വിവാദം: ഭിന്നതയുണ്ടാക്കാൻ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം
KE Ismail

കെ.ഇ. ഇസ്മായിലിനെ മുൻനിർത്തി ഭിന്നതയുണ്ടാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. Read more

സിപിഐയിലെ നടപടി: കെ.ഇ. ഇസ്മയിൽ നിലപാടിൽ ഉറച്ച് നിൽക്കുന്നു
KE Ismail

സിപിഐയിൽ നിന്നും നടപടി നേരിട്ട കെ.ഇ. ഇസ്മയിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പാർട്ടിയിലെ Read more

കെ.ഇ. ഇസ്മായിലിന് സസ്പെൻഷൻ
KE Ismail

പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്ന് സി.പി.ഐ. മുതിർന്ന Read more

കെ.ഇ. ഇസ്മായിലിന് സിപിഐയിൽ നിന്ന് ആറുമാസത്തെ സസ്പെൻഷൻ
K.E. Ismail

പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയെ തുടർന്ന് സിപിഐ നേതാവ് കെ.ഇ. Read more

  മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
പി. രാജുവിന്റെ മരണം: സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
P Raju death

പി. രാജുവിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പി. കെ. Read more

കെ.ഇ. ഇസ്മായിലിനെതിരെ നടപടിയെടുക്കാൻ സി.പി.ഐ.
CPI

പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയതിന് കെ.ഇ. ഇസ്മായിലിനെതിരെ സി.പി.ഐ. Read more

Leave a Comment