ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കാൻ സിപിഐ കൗൺസിലർമാർ

Anjana

CPI councillors boycott CM program Alappuzha

ആലപ്പുഴയിൽ സിപിഐയും സർക്കാരും തമ്മിൽ പുതിയ സംഘർഷം ഉടലെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കാൻ സിപിഐ കൗൺസിലർമാർ തീരുമാനിച്ചിരിക്കുന്നു. ജനറൽ ആശുപത്രിയിലെ ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി എത്തുന്നത്. എന്നാൽ, വൈസ് ചെയർമാൻ ഉൾപ്പെടെ ഒൻപത് കൗൺസിലർമാർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നഗരസഭാ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിലാണ് പ്രതിഷേധം. ഡ്യൂട്ടി ഡോക്ടറുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് പി.എസ്.എം ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി ഡ്യൂട്ടി തടസപ്പെടുത്തുകയും രോഗികളുടെ മുന്നിൽ അപമാനിച്ചെന്നുമായിരുന്നു പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്നുമണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. 52 പേരിൽ 9 കൗൺസിലർമാരാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരും ഐക്യദാർഢ്യവുമായി പരിപാടി ബഹിഷ്കരിക്കുന്നുണ്ട്. എന്നാൽ സിപിഐ നേതാക്കൾ വാർത്ത നിഷേധിച്ച് രംഗത്തെത്തി. പി.എസ്.എം ഹുസൈൻ പുന്നപ്ര-വയലാർ സമര വാരാചരണവുമായി ബന്ധപ്പെട്ട് നിലവിൽ വയലാറിലാണുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.

Story Highlights: CPI councillors boycott CM Pinarayi Vijayan’s program in Alappuzha over case against vice-chairman

Leave a Comment