തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ കൗൺസിലർ പ്രതിഷേധവുമായി രംഗത്ത്

Anjana

Thrissur Corporation ward division protest

തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നു. സിപിഐയുടെ സിറ്റിംഗ് ഡിവിഷനായ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിന് കാരണമായത്. സിപിഐ കൗൺസിലർ ബീനാ മുരളി അതൃപ്തി പരസ്യമാക്കി രം​ഗത്തെത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ സ്ഥാപിത താല്പര്യമുണ്ടെന്ന് അവർ ആരോപിച്ചു.

15 വർഷമായി തുടർച്ചയായി ജയിക്കുന്ന ഡിവിഷൻ രണ്ടു ഡിവിഷനിലേക്ക് വെട്ടി ലയിപ്പിച്ചതായി ബീനാ മുരളി പറയുന്നു. നടത്തറ ഡിവിഷനിലേക്ക് 700 വീടും ഒല്ലൂക്കര ഡിവിഷനിലേക്ക് 500 വീടും പകുത്തു നൽകി. കൃഷ്ണാപുരം എന്ന പേര് തന്നെ നശിപ്പിക്കുന്ന നിലയാണ് ഉണ്ടായതെന്നും, ഭഗവാൻ കൃഷ്ണന്റെ പേരായതുകൊണ്ടാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡിവിഷൻ വെട്ടിയതിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ബീനാ മുരളി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിയെ ഇതു സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും, നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ബീനാ മുരളി പറഞ്ഞു. നഷ്ടമായത് എൽഡിഎഫിന്റെ ഉറച്ച ഡിവിഷനാണെന്നും, തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡിവിഷൻ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും, നോക്കാമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്നും ബീനാ മുരളി വ്യക്തമാക്കി.

Story Highlights: CPI Councillor Beena Murali expresses displeasure over division of Thrissur Krishnapuram ward

Leave a Comment