രാജ്യത്ത് കൊവിഡ് വ്യാപനം വിലയിരുത്തി കേന്ദ്ര സർക്കാർ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം നിലവിലുണ്ട്. റിപ്പോർട്ട് ചെയ്ത കേസുകളിൽ സാരമായവയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
സംസ്ഥാനങ്ങൾക്ക് നേരത്തെ തന്നെ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിക്കുകയോ കൊവിഡ് ലക്ഷണങ്ങളോട് കൂടിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ അറിയിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ആശുപത്രി കിടക്കകൾ, മരുന്നുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 273 കേസുകളാണ് മേയിൽ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 34 ഉം മഹാരാഷ്ട്രയിൽ 44 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കൃത്യമായ കണക്കെടുപ്പ് നടക്കുന്നതിന്റെ തെളിവാണിതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.
വേടനെതിരെ NIAയ്ക്ക് പരാതി നൽകിയ സംഭവം; ‘പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകി’; BJP സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രതയിലാണ്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Story Highlights: Central government assessed the surge of Covid cases in the country and ensured strong monitoring and support to states.