പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് കോർബിൻ ബോഷിന് ഒരു വർഷത്തെ വിലക്ക് പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി. ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ വിറ്റുപോകാതിരുന്ന ഡേവിഡ് വാര്ണര്, ഡാരില് മിച്ചല്, ജേസണ് ഹോള്ഡര്, റാസ്സി വാന് ഡെര് ഡുസെന്, കെയ്ന് വില്യംസണ് തുടങ്ങിയ പ്രമുഖ താരങ്ങൾ പി എസ് എല്ലിൽ കളിക്കുന്നുണ്ട്. പെഷവാർ സാല്മി ടീമിലെ അംഗമായിരുന്ന ബോഷ്, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കാനായി പി എസ് എൽ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
പി എസ് എല്ലിന്റെ പത്താം പതിപ്പ് ഇന്ന് റാവൽപിണ്ടിയിൽ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡും ലാഹോര് ഖലന്ദേഴ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. 2026-ലെ പതിനൊന്നാം പതിപ്പിൽ ബോഷിന് പങ്കെടുക്കാൻ കഴിയില്ലെന്ന് പിസിബി വെബ്സൈറ്റിലെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പി എസ് എൽ മത്സരത്തിൽ നിന്നുള്ള പിന്മാറ്റത്തിനാണ് ബോഷിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറായ ബോഷിനെ പി എസ് എല്ലിൽ പെഷവാർ സാല്മി ടീം സ്വന്തമാക്കിയിരുന്നു. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കാൻ ബോഷിന് അവസരം ലഭിച്ചതോടെയാണ് പി എസ് എല്ലിൽ നിന്നുള്ള പിന്മാറ്റം.
Story Highlights: South African all-rounder Corbin Bosch has been banned by the PCB from the Pakistan Super League (PSL) for one year for withdrawing from this season’s tournament.