ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ചെമ്പുപാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത്. ആയുർവേദത്തിൽ പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി ഇത് കണക്കാക്കപ്പെടുന്നു. ചെമ്പിൽ നിന്ന് വെള്ളത്തിലേക്ക് പോസിറ്റീവായ ഊർജ്ജം പ്രവേശിക്കുന്നതിലൂടെ ശരീരത്തിലെ വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളെ സന്തുലനപ്പെടുത്താൻ സഹായിക്കുന്നു.
ചെമ്പുപാത്രത്തിലെ വെള്ളം പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. രാവിലെ വെറും വയറ്റിൽ ഒരു വലിയ ഗ്ലാസ് നിറയെ കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകാനും സഹായിക്കും. അസിഡിറ്റി, ഗ്യാസ് തുടങ്യ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാകും.
തൈറോയ്ഡ് രോഗികളിൽ പൊതുവെ കാണുന്ന പ്രശ്നമാണ് ശരീരത്തിൽ ചെമ്പിന്റെ അളവ് കുറവ്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കും. ചെമ്പുപാത്രത്തിലെ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിൽ ചെമ്പിന്റെ അളവ് വർദ്ധിക്കുകയും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും. എന്നാൽ, മിക്ക ആളുകളും വെള്ളം സൂക്ഷിക്കാൻ സ്റ്റീൽ, അലുമിനിയം, മൺകൂജ, കുപ്പി, ഗ്ലാസ് ജാർ, പ്ലാസ്റ്റിക് തുടങ്ങിയ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്.