
കാബൂൾ യൂണിവേഴ്സിറ്റിയിലെ പുതിയ വിസി നിയമത്തിൽ പ്രതിഷേധിച്ച് 70 അധ്യാപകർ രാജിവെച്ചു. നിലവിലെ വിസിയെ മാറ്റി ബിഎ യോഗ്യതയുള്ള താലിബാൻ അനുഭാവി മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിക്കുകയായിരുന്നു.
പ്രശസ്തനായ പണ്ഡിതനും പിഎച്ച്ഡി യോഗ്യതയുമുള്ള മുഹമ്മദ് ഉസ്മാൻ ബാബുരിയെ നീക്കിയാണ് പുതിയ നിയമനമെന്ന് റിപ്പോർട്ട്.സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
മാധ്യമപ്രവർത്തകരുടെ കൊലപാതകത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തയാളാണ് ഗൈറാത്ത്. വിമർശനങ്ങൾക്ക് പ്രതികരണവുമായി ഗൈറാത്ത് രംഗത്തെത്തിയിരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കാമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം താൽക്കാലിക വൈസ് ചാൻസലർ നിയമനം മാത്രമാണെന്നും പിന്നീട് മാറ്റി നിയമിക്കുമെന്നും കാബൂൾ യൂണിവേഴ്സിറ്റി വ്യക്തമാക്കി.
Story Highlights: Controversies on appointment of Ashraf Ghairat as Kabul University VC.