ഹരിയാന തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസ് അംഗീകരിക്കില്ല, പരാതി നൽകും

Anjana

Haryana election results

ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അംഗീകരിക്കാനാവില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രഖ്യാപിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമല്ലെന്നും, ഗ്രൗണ്ടിൽ കണ്ടതിന് വിപരീതമായ ഫലമാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും, ഹരിയാനയിലെ അധ്യായം ഇവിടെ അവസാനിക്കുന്നില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിൽ 49 സീറ്റുകളിൽ ബിജെപി ജയം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന് 36 സീറ്റുകളിൽ മാത്രമാണ് വിജയം. 46 സീറ്റുകളാണ് സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് ആവശ്യം. അഞ്ച് സീറ്റുകളിൽ കോൺഗ്രസിന് 1000 വോട്ടിൽ താഴെയാണ് ലീഡ്. ആദ്യ ഫലസൂചനകളിൽ ബഹുദൂരം മുന്നിൽ നിന്ന കോൺഗ്രസ് പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അപ്ലോഡ് ചെയ്യാൻ വൈകിയെന്ന കോൺഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജാട്ട്, മുസ്ലീം ഇതര വിഭാഗങ്ങളുടെ വോട്ടുകൾ ഉറപ്പിക്കാൻ ബിജെപി നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടതായാണ് മനസിലാകുന്നത്. ജാട്ട് ആധിപത്യമുള്ള പടിഞ്ഞാറൻ ഹരിയാനയിൽ വലിയ തോതിൽ ബിജെപിക്ക് നിലയുറപ്പിക്കാൻ കഴിഞ്ഞു. മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഒബിസി നേതാവായ നയാബ് സിംഗ് സൈനിയെ പകരം നിയമിക്കാനുള്ള ബിജെപിയുടെ തീരുമാനവും തിരഞ്ഞെടുപ്പിൽ ഫലം കണ്ടു.

Story Highlights: Congress rejects Haryana election results, alleges discrepancies and plans to file complaint with Election Commission

Leave a Comment