കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഡോ. പി സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ അച്ചടക്കലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവുമാണ് സരിൻ നടത്തിയതെന്ന് കെപിസിസി അറിയിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സരിനെ പുറത്താക്കിയതായി അറിയിക്കുന്ന കെപിസിസിയുടെ കത്ത് 24-ന് ലഭിച്ചു.
കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് സരിൻ വിമർശിച്ചിരുന്നു. വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവർ കോൺഗ്രസിലെ ക്വട്ടേഷൻ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു. കെട്ടുറപ്പുള്ള സംവിധാനത്തിലേക്ക് പാർട്ടി എത്തിയാത്തത് ചിലരുടെ മനോഭാവം കൊണ്ടാണെന്നും സരിൻ കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സിപിഐഎം പരിശോധന നടത്തിയെങ്കിലും കോൺഗ്രസിൽ അത്തരമൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനാണ് തന്റെ തീരുമാനമെന്ന് സരിൻ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗൺസിലർമാരെ ഉൾപ്പെടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും, ചേർന്ന് നിൽക്കേണ്ടത് ഇടതുപക്ഷത്തിലാണെന്നും സരിൻ അഭിപ്രായപ്പെട്ടു. താൻ തലവേദന അല്ല, തലവേദനയ്ക്കുള്ള മരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Congress expels P Sarin for indiscipline and anti-party activities