മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

Anjana

സിപിഐഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് ഈ ആവശ്യം ഉന്നയിച്ചത്. മനു തോമസിന്റെ വെളിപ്പെടുത്തൽ ടിപി ചന്ദ്രശേഖരൻ, ഷുഹൈബ് വധക്കേസുകളിലെ ഉന്നതതല ഗൂഢാലോചന സാധൂകരിക്കുന്നതാണെന്ന് മാർട്ടിൻ ജോർജ് അഭിപ്രായപ്പെട്ടു. സ്വർണക്കടത്ത്, ക്വട്ടേഷൻ മാഫിയ പ്രവർത്തനങ്ങൾ വെളിവാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ചുകൊണ്ടാണ് കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് രംഗത്തെത്തിയത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് സിപിഐഎമ്മിൽ നിന്ന് സഹായം ലഭിച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നും അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും മനു തോമസ് വ്യക്തമാക്കി. സ്വർണക്കടത്ത്, ക്വട്ടേഷൻ വിഷയങ്ങളിൽ പാർട്ടി ആകെ ഗ്രസിച്ചുനിന്ന ഘട്ടത്തിൽ ഇതിനെതിരെ പ്രതികരിച്ച തങ്ങൾ ബലിയാടുകളാക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here