ഹരിയാനയില് ഇവിഎം കൃത്രിമം: കോണ്ഗ്രസ് ആരോപണം; സഖ്യകക്ഷികള് വിമര്ശനവുമായി

നിവ ലേഖകൻ

Haryana EVM tampering allegation

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തില് വ്യാപക ക്രമക്കേടുണ്ടായതായി കോണ്ഗ്രസ് ആരോപിച്ചു. ഇരുപതോളം മണ്ഡലങ്ങളില് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില് കൃത്രിമത്വം നടന്നുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കില് കോടതിയെ സമീപിക്കാനാണ് കോണ്ഗ്രസ് നീക്കം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും 99 ശതമാനം ബാറ്ററി ചാര്ജ് കാണിച്ചു എന്ന പരാതിയാണ് കോണ്ഗ്രസ് ഉന്നയിച്ചത്. നിരവധി സീറ്റുകളില് ഇത്രയും ചാര്ജ്ജ് കാണിച്ച മെഷീനുകളില് വോട്ട് ബിജെപിക്ക് പോയെന്നും കെസി വേണുഗോപാലിന്റെ നേതൃത്വത്തില് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോണ്ഗ്രസ് നേതാക്കള് ആരോപിച്ചു. കോണ്ഗ്രസ് നിലപാടിനോട് ‘ഇന്ത്യ’ മുന്നണിയിലെ സഖ്യ കക്ഷികള് വിയോജിപ്പ് പ്രകടിപ്പിച്ചു.

തോല്വിക്ക് കോണ്ഗ്രസിന്റെ ധാര്ഷ്ട്യം കാരണമായെന്ന് അവര് വിമര്ശിച്ചു. കോണ്ഗ്രസിന്റെ അമിത ആത്മവിശ്വാസമാണ് തോല്വിക്ക് കാരണമെന്ന് ശിവസേന പരസ്യമായി പ്രതികരിച്ചു. ഡല്ഹിയില് കോണ്ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്ട്ടി ആവര്ത്തിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ സഖ്യത്തില് മേധാവിത്വം ഉറപ്പിക്കാന് കോണ്ഗ്രസ് നടത്തിയ നീക്കങ്ങളിലുള്ള അതൃപ്തി കൂടിയാണ് ഹരിയാനയിലെ വീഴ്ചയ്ക്കു ശേഷം പുറത്തേക്കു വരുന്നത്. ‘ഹരിയാന ഫലം സ്വീകാര്യമല്ല’ എന്ന മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തിരഞ്ഞെടുപ്പ് കമ്മിഷന് വിമര്ശിച്ചു. രാജ്യത്തിന്റെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തില് കേട്ടുകേള്വിയില്ലാത്തതാണ് ഇത്തരം പ്രസ്താവനകളെന്നാണ് കമ്മീഷന് പ്രതികരിച്ചത്.

  വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി; ഇന്ന് ചരമവാർഷികം

ജനങ്ങളുടെ ഇച്ഛയെ ജനാധിപത്യവിരുദ്ധമായി നിരാകരിക്കുന്നതാണ് ജയ്റാം രമേശിന്റെയും പവന് ഖേരയുടേയും പ്രസ്താവനകളെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ഇരുവര്ക്കും അയച്ച കത്തില് വ്യക്തമാക്കി. തോല്വിക്ക് കോണ്ഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതില് പുതുമയില്ലെന്നാണ് ബിജെപി പ്രതികരിച്ചത്.

Story Highlights: Congress alleges EVM tampering in Haryana elections, opposition parties criticize Congress’ stance

Related Posts
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന; കോൺഗ്രസിൽ സജീവ ചർച്ചകൾ, കൂടുതൽ അവസരങ്ങൾ യുവജനങ്ങൾക്ക്
Congress Reorganization

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സജീവ ചർച്ചകളിലേക്ക്. കൂടുതൽ ചെറുപ്പക്കാർക്ക് അവസരം Read more

  ബിജെപിയെ പുകഴ്ത്തി ചിദംബരം; കോൺഗ്രസ് പ്രതിരോധത്തിൽ
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം, സർവ്വകക്ഷി സംഘത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
Operation Sindoor delegation

ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. തങ്ങൾ നൽകിയ പട്ടികയിൽ Read more

പാകിസ്താന് വേണ്ടി ചാരവൃത്തി; യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ
spying for Pakistan

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പ്രമുഖ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിലായി. ഹിസാർ സ്വദേശിയായ ജ്യോതി Read more

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ
Military spying case

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിലായി. പാട്യാലയിലെ ഖൽസ Read more

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുതെറിഞ്ഞു
Congress office attack

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കടന്നപ്പള്ളിയിൽ സി.പി.ഐ.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് Read more

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
KPCC reorganization

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനും, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനും, Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ഖുറേഷിക്കും വേടനുമെതിരായ പരാമർശങ്ങൾ ദളിത്-ന്യൂനപക്ഷ വിരോധം: എം.വി. ഗോവിന്ദൻ
MV Govindan

കേണൽ സോഫിയ ഖുറേഷിക്കും റാപ്പർ വേടനുമെതിരെ ബിജെപി, ആർഎസ്എസ് നേതാക്കൾ നടത്തിയ പരാമർശങ്ങളെ Read more

ബിജെപിയെ പുകഴ്ത്തി ചിദംബരം; കോൺഗ്രസ് പ്രതിരോധത്തിൽ
chidambaram bjp praise

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ബി.ജെ.പിയെ പ്രശംസിച്ചതും ഇന്ത്യാ സഖ്യത്തെ വിമർശിച്ചതും Read more

ഇന്ത്യ സഖ്യം ദുർബലമെന്ന് ചിദംബരം; ബിജെപിയെ പുകഴ്ത്തി
India alliance is weak

ഇന്ത്യ സഖ്യം ദുർബലമാണെന്ന പി. ചിദംബരത്തിന്റെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ബിജെപിയെപ്പോലെ സംഘടിതമായി Read more

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
Shashi Tharoor

കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. Read more

Leave a Comment