ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎല്ലിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാണ് സിഎംആർഎല്ലിന്റെ ആവശ്യം. സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹർജി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
\n
എസ്എഫ്ഐഒ നടത്തിയ അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജിയിലും കോടതി വെള്ളിയാഴ്ച വാദം കേൾക്കും. നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഹർജി തീർപ്പാക്കും വരെ തുടർനടപടികൾ പാടില്ലെന്ന് വാക്കാൽ നിർദേശിച്ചിരുന്നതായി സിഎംആർഎൽ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഹർജികൾ വീണ്ടും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലെത്തിയത്.
\n
എസ്എഫ്ഐഒ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നും കോടതി പരിശോധിക്കും. ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു ഹർജി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സിബലിന്റെ ആവശ്യപ്രകാരം വെള്ളിയാഴ്ച നാല് മണിക്ക് കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
\n
മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിനെതിരെയാണ് സിഎംആർഎൽ കോടതിയെ സമീപിച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് ഹർജികൾ പരിഗണിക്കുന്നത്.
\n
തുടർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതും കോടതി പരിശോധിക്കും. മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾക്കെതിരെയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: The Delhi High Court will hear CMRL’s plea to halt further proceedings in the monthly payment case against SFIO on Friday.