Headlines

Accidents, National, Weather

കുളുമണാലിയിൽ മേഘവിസ്‌ഫോടനം: എൻഎച്ച് 3 അടച്ചു, വ്യാപക നാശനഷ്ടം

കുളുമണാലിയിൽ മേഘവിസ്‌ഫോടനം: എൻഎച്ച് 3 അടച്ചു, വ്യാപക നാശനഷ്ടം

കുളുമണാലിയിൽ മേഘവിസ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് ഹിമാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. എൻഎച്ച് 3 അടച്ചതോടെ ഗതാഗതം സ്തംഭിച്ചു. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മണ്ഡി, കിന്നൗർ, കാൻഗ്ര ജില്ലകളിലായി 15 റോഡുകൾ അടച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടൽ ടണലിൻ്റെ നോർത്ത് പോർട്ടൽ വഴി ലാഹൗളിൽ നിന്നും സ്പിതിയിൽ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങൾ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി പൊലീസ് അറിയിച്ചു. യാത്രക്കാരോട് ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാനും ജാഗ്രതയോടെ വാഹനം ഓടിക്കാനും വഴിയിൽ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ബോധവാനായിരിക്കാനും പൊലീസ് നിർദേശിച്ചു.

ബുധനാഴ്ച രാത്രി സംസ്ഥാനത്ത് 62 ട്രാൻസ്ഫോർമറുകൾ തകരാറിലായതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. ജൂലൈ 28 വരെ അടുത്ത നാല് ദിവസത്തേക്ക് ഹിമാചൽ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചു.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിനായി ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
അവധിക്കാലത്ത് കുടുംബവീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു
കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് 7 വയസുകാരിക്ക് ഷോക്കേറ്റു; അന്വേഷണം ആരംഭിച്ചു

Related posts