പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പ്രസിഡന്റുമാർ യോഗം ബഹിഷ്കരിച്ചു

Anjana

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി അരങ്ങേറി. യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഭരണസമിതി യോഗത്തിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നുവെന്ന ആരോപണമാണ് ബഹളത്തിന് കാരണമായത്. യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന കർഷകസഭയിൽ പ്രോട്ടോകോൾ ലംഘിക്കുകയും ഇടതുപക്ഷത്തെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിച്ചു എന്നുമാണ് ആരോപണം. ഈ വിഷയം ചർച്ച ചെയ്യണമെന്ന പഞ്ചായത്ത് പ്രസിഡന്റ്മാരുടെ ആവശ്യമാണ് പിന്നീട് ബഹളത്തിലും കയ്യങ്കളിയിലും കലാശിച്ചത്. അജണ്ടക്ക് ശേഷം ചർച്ച നടത്താമെന്ന ഭരണസമിതിയുടെ ആവശ്യം കേൾക്കാതെ പ്രതിപക്ഷത്തെ പ്രസിഡന്റ്മാർ യോഗത്തിൽ നിന്നിറങ്ങി പോകുകയായിരുന്നു. കാലങ്ങളായി ഇടതുപക്ഷത്തെ ജനപ്രതിനിധികളോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അവഗണന കാണിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ആരോപിക്കുന്നു. തെറ്റായ സമീപനം തിരുത്താൻ തയ്യാറായില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ മുന്നറിയിപ്പ് നൽകി. എന്നാൽ, ബോർഡ് യോഗത്തിൽ ആവശ്യമില്ലാതെ പ്രസിഡന്റ്മാർ അക്രമം നടത്തുകയാണുണ്ടായതെന്ന് ഭരണസമിതി പ്രതികരിച്ചു. അജണ്ട വലിച്ചു കീറുകയും മൊബൈൽ ഫോണുകളും മറ്റും വലിച്ചെറിയുകയും ചെയ്തുവെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ റഷീദ് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  പട്ടാമ്പിയിൽ കാണാതായ 15 കാരി: സംശയമുള്ള വ്യക്തിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
Related Posts
പട്ടാമ്പി സ്കൂൾ കലോത്സവത്തിൽ ഫലപ്രഖ്യാപന അട്ടിമറി
Pattambi School Arts Festival

പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നതായി കണ്ടെത്തി. എടപ്പലം PTMYHS Read more

യുഡിഎഫ് പ്രവേശനം: പി.വി. അൻവറിന് മുന്നിൽ കടമ്പകൾ
P.V. Anvar UDF

പി.വി. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനം അനുകൂലമല്ലെന്ന് സൂചന. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താതെ Read more

യുഡിഎഫ് പ്രവേശന ചർച്ചകൾ: കേരള കോൺഗ്രസ് നിഷേധിച്ചു
Kerala Congress

യുഡിഎഫ് പ്രവേശന ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ്. യുഡിഎഫിൽ ഇത്തരത്തിലുള്ള ഒരു Read more

പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനം: എതിർപ്പുമായി ആര്യാടൻ ഷൗക്കത്ത്
PV Anvar UDF entry

പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് എതിർത്തു. ഡിഎഫ്ഒ Read more

  മുസ്ലിം ലീഗുമായുള്ള ബന്ധം ശക്തമെന്ന് രമേശ് ചെന്നിത്തല
യുഡിഎഫുമായി കൈകോർക്കുമെന്ന് പി.വി അൻവർ; പിണറായിസം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് വ്യക്തമാക്കി
PV Anwar UDF support

നിലമ്പൂർ എംഎൽഎ പി.വി അൻവർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പിണറായിസം അവസാനിപ്പിക്കുക എന്നതാണ് Read more

വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫിന് ഭരണം
Panamaram Panchayat Wayanad

വയനാട്ടിലെ പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം വിജയിച്ചു. Read more

മുസ്ലീം ലീഗും യുഡിഎഫും തീവ്രവാദ സംഘടനകൾക്ക് കീഴ്പ്പെടുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
Pinarayi Vijayan Muslim League UDF criticism

മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം ലീഗിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു. മുസ്ലീം ലീഗ് Read more

മുഖ്യമന്ത്രി തീരുമാനം ലീഗിന്റേതല്ല; യുഡിഎഫ് വിപുലീകരണം കൂട്ടായ തീരുമാനം: എം.കെ മുനീർ
Muslim League Chief Minister selection

മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നിശ്ചയിക്കാറില്ലെന്ന് എം.കെ മുനീർ വ്യക്തമാക്കി. യുഡിഎഫ് വിപുലീകരണത്തിന് ഇതുവരെ Read more

  ജി സുധാകരനെ പുകഴ്ത്തി ബിജെപി; കായംകുളത്ത് സിപിഎമ്മിൽ നിന്ന് കൂട്ട രാജി
മുസ്ലിം ലീഗുമായുള്ള ബന്ധം ശക്തമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala Muslim League

മുസ്ലിം ലീഗിനെ പ്രശംസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. എല്ലാക്കാലത്തും ലീഗ് തന്നോടൊപ്പമുണ്ടെന്ന് അദ്ദേഹം Read more

പട്ടാമ്പിയിൽ കാണാതായ 15 കാരി: സംശയമുള്ള വ്യക്തിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
Missing girl Pattambi

പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 വയസ്സുകാരിയുടെ കേസിൽ പുതിയ വഴിത്തിരിവ്. കുട്ടിയുടെ Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക