ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷം; 90ലധികം പേർ കൊല്ലപ്പെട്ടു, രാജ്യവ്യാപക കർഫ്യൂ | Watch Video

Anjana

Updated on:

Bangladesh protests

ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്. അക്രമങ്ങളിൽ 90ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സാഹചര്യം നിയന്ത്രണവിധേയമാക്കാൻ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തു.

സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ് ബംഗ്ലാദേശിൽ. വിദ്യാർത്ഥി പ്രസ്ഥാനം പ്രഖ്യാപിച്ച നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തവർ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവർത്തകരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമം പുനരാരംഭിച്ചത്. ജനുവരിയിൽ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ ഹസീനയ്ക്ക് ഈ പ്രതിഷേധം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിൽ വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് നയിച്ചത്. അന്ന് 200 ലധികം പേർ കൊല്ലപ്പെടുകയും അക്രമം പടരുകയും ചെയ്തു. സംവരണവിഷയത്തിൽ ബംഗ്ലാദേശ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അന്നത്തെ പ്രക്ഷോഭം അയഞ്ഞത്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സംവരണം അഞ്ചായി കുറയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

Story Highlights: Bangladesh protests escalate with over 90 deaths, demanding PM Sheikh Hasina’s resignation