ചൂരൽമല ദുരന്തമേഖലയിലേക്ക് വോട്ടുവണ്ടി: പ്രിയങ്കാ ഗാന്ധി വയനാട് അനുഭവം പങ്കുവെച്ചു

Anjana

Chooralmala voting bus

ചൂരൽമലയിലേക്ക് ആദ്യ വോട്ടുവണ്ടി എത്തിയതോടെ ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. മുട്ടിൽ, മാണ്ടാട്, തൃകൈയ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 80 വോട്ടർമാരാണ് രണ്ട് ബസുകളിലായി എത്തിയത്. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി ‘ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി’ എന്ന പേരിൽ വാഹനം സര്‍വീസ് നടത്തുകയാണ്. വോട്ടർമാരെ ബൂത്തുകളിലേക്ക് എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും ഈ സേവനം ഉപയോഗപ്പെടുത്തും.

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിൽ പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിൽ ആകെ 14,71,742 വോട്ടർമാരുണ്ട്. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിലെ രണ്ട് ബൂത്തുകൾ അതീവ സുരക്ഷാ പട്ടികയിലും 11 ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനിടെ, വയനാട്ടിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. വയനാട്ടുകാർ തന്നെ സ്നേഹത്തോടെ സ്വീകരിച്ചതായും അനുഭവം രസകരമാണെന്നും അവർ പറഞ്ഞു. പോളിംഗ് ബൂത്തുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Story Highlights: Free transportation arranged for voters in landslide-affected Chooralmala-Mundakkai area of Wayanad

Leave a Comment