തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കി

തിരുവനന്തപുരം നെയ്യാറ്റിന്കരയിലെ സ്വകാര്യ കെയര് ഹോമില് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കാന് നിര്ദേശം നല്കി. ജില്ലാ മെഡിക്കല് ഓഫീസറുടെ നേതൃത്വത്തില് സ്ഥലത്ത് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല് ഡയറക്ടര് സ്ഥലം സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്പ്പെടെയുള്ള സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതല് രോഗികള് എത്തുന്നുണ്ടെങ്കില് ഐരാണിമുട്ടത്തെ ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയര് ഹോമിലുള്ള ചിലര് വീടുകളില് പോയതിനാല് അവരെ കണ്ടെത്തി നിരീക്ഷിക്കും.

സ്ഥാപനത്തിന്റെ സ്കൂളിലെ ചില കുട്ടികള്ക്ക് കോളറ ലക്ഷണങ്ങള് കണ്ടതിനാല് അവര്ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്കൂളിലും പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കി. കോളറ വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്ക രോഗമാണ്.

മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് സാധാരണയായി കോളറ പടരുന്നത്. പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള വയറിളക്കമാണ് പ്രധാന രോഗ ലക്ഷണം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില് പെട്ടെന്ന് രോഗം ഗുരുതരമാകും.

  എകെജി സെന്റർ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ഭക്ഷണം നന്നായി വേവിക്കുക, കൈകള് സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്ഗങ്ങള്.

Related Posts
കുട്ടികളുടെ അശ്ലീല ചിത്രം കണ്ട യെമൻ സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി
child pornography case

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട കേസിൽ യെമൻ സ്വദേശിക്ക് Read more

തിരുവനന്തപുരം കിഴക്കേകോട്ടയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം; ദൃശ്യങ്ങൾ പുറത്ത്
bus employees clash

തിരുവനന്തപുരം കിഴക്കേകോട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഗുണ്ടാ വിളയാട്ടം. ബസുകളുടെ സമയക്രമത്തെച്ചൊല്ലിയുണ്ടായ Read more

അഭിഭാഷകയെ മർദ്ദിച്ച കേസ്: ബെയിലിൻ ദാസിന് ജാമ്യമില്ല; കോടതി വിധിയിൽ സന്തോഷമെന്ന് ശ്യാമിലി
Lawyer assault case

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി ബെയിലിൻ ദാസിന് കോടതി ജാമ്യം Read more

  10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 64 വർഷം കഠിന തടവ്
തിരുവനന്തപുരത്ത് അത്യാധുനിക സ്മാർട്ട് റോഡ് ഇന്ന് തുറക്കുന്നു
Smart Road Thiruvananthapuram

തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഏറ്റവും വലിയ സ്മാർട്ട് റോഡ് Read more

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Thiruvananthapuram woman death

തിരുവനന്തപുരത്ത് കൈമനത്ത് ആളൊഴിഞ്ഞ വീട്ടിൽ 50 വയസ്സോളം പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ Read more

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴ സ്വദേശി രഘു പി.ജി (48) മരിച്ചു
cholera death in Kerala

സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി രഘു പി.ജി Read more

‘എന്റെ കേരളം’ പ്രദർശന വിപണന മേളയ്ക്ക് പത്തനംതിട്ടയിൽ തുടക്കമാകുന്നു
Ente Keralam Exhibition

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ 'എന്റെ കേരളം' പ്രദർശന Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
യുവ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്ലിൻ ദാസ് ഒളിവിൽ, തെരച്ചിൽ ഊർജിതമാക്കി പൊലീസ്
Lawyer Assault Case

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ ബെയ്ലിൻ ദാസ് ഒളിവിലാണ്. Read more

എകെജി സെന്റർ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
AKG Center murder case

എ.കെ.ജി സെന്ററിന് സമീപം ഉറങ്ങിക്കിടന്ന ആളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം Read more

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 64 വർഷം കഠിന തടവ്
child abuse case

തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി, 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 64 Read more