ചിന്നസ്വാമി സ്റ്റേഡിയം അപകടം: സിഐഡി അന്വേഷണത്തിനും ഉത്തരവിട്ട് കര്ണാടക സര്ക്കാര്

Chinnaswamy Stadium accident

**ബെംഗളൂരു◾:** ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തെക്കുറിച്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റും (സിഐഡി) അന്വേഷണം നടത്തും. അപകടത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആർസിബി മാനേജ്മെൻ്റ് പ്രതിനിധികൾ, ഇവൻ്റ് മാനേജ്മെൻ്റ് പ്രതിനിധികൾ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സിഐഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആർസിബി മാനേജ്മെൻ്റിനും, ഇവൻ്റ് മാനേജ്മെൻ്റ് ടീമിനും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരായ പരാതിയിൽ കബൺ പാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ സംഘാടകരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

കർണാടക ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് സിഐഡി അന്വേഷണത്തെക്കുറിച്ചുള്ള സർക്കാർ പരാമർശം. ഈ വിശദീകരണം പരിശോധിച്ച ശേഷം ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. മജിസ്ട്രേറ്റ് തല അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടവർക്ക് ഹാജരാകാൻ നോട്ടീസ് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, തങ്ങൾക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇതിനോടകം തന്നെ കൈകഴുകി. ഡിജിപി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് പറയുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ കബൺ പാർക്ക് പൊലീസ് കേസെടുത്തു.

  ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഇരകളുടെ കുടുംബത്തിനുള്ള സഹായം 25 ലക്ഷമാക്കി ഉയർത്തി ആർസിബി

മാധ്യമങ്ങളെ കണ്ട ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പൊട്ടിക്കരഞ്ഞു. ആർസിബിക്കും, ഇവന്റ് മാനേജ്മെന്റ് ടീമിനും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരായ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

മാജിസ്ട്രേറ്റ്തല അന്വേഷണത്തിന് പുറമെയാണ് സിഐഡി അന്വേഷണം നടത്തുന്നത്. അപകടത്തിൽ കർണാടക ഹൈക്കോടതിയും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ആർസിബി മാനേജ്മെൻ്റ് പ്രതിനിധികൾ, ഇവന്റ് മാനേജ്മെൻ്റ് പ്രതിനിധികൾ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധാരമയ്യ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

story_highlight: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തെക്കുറിച്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റും അന്വേഷണം നടത്തും.

Related Posts
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഇരകളുടെ കുടുംബത്തിനുള്ള സഹായം 25 ലക്ഷമാക്കി ഉയർത്തി ആർസിബി
Chinnaswamy Stadium tragedy

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു Read more

  ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഇരകളുടെ കുടുംബത്തിനുള്ള സഹായം 25 ലക്ഷമാക്കി ഉയർത്തി ആർസിബി
ധർമ്മസ്ഥല അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥ സൗമ്യലത പിന്മാറി
Dharmasthala case investigation

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് Read more

ചിന്നസ്വാമി ദുരന്തം: പൊലീസുകാരുടെ സസ്പെൻഷൻ റദ്ദാക്കി; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസുകാരുടെ സസ്പെൻഷൻ സെൻട്രൽ Read more

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് അച്ഛന്റെ കണ്ണീർ
Chinnaswamy stadium tragedy

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 21 വയസ്സുകാരൻ Read more

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം അപകടം: ആർ സി ബി മാർക്കറ്റിംഗ് മാനേജർ അറസ്റ്റിൽ
Chinnaswamy Stadium accident

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. റോയൽ Read more

  ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഇരകളുടെ കുടുംബത്തിനുള്ള സഹായം 25 ലക്ഷമാക്കി ഉയർത്തി ആർസിബി
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം പൊലീസിനും ആർസിബിക്കും എന്ന് സർക്കാർ, വിമർശനവുമായി ബിജെപി
Bengaluru stadium incident

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം ആർസിബിക്കും പൊലീസിനുമാണെന്ന് സർക്കാർ അറിയിച്ചു. Read more

ചിന്നസ്വാമി സ്റ്റേഡിയം അപകടം: കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Chinnaswamy Stadium accident

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദീകരണം Read more

വയനാട് പുനരധിവാസം: കർണാടകയുടെ സഹായ വാഗ്ദാനം നിരസിച്ച കേരള സർക്കാരിനെതിരെ വി.ഡി. സതീശൻ
Wayanad rehabilitation

കർണാടക സർക്കാർ വയനാട്ടിൽ 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനത്തോടുള്ള കേരള സർക്കാരിന്റെ Read more

മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച ബെംഗളൂരു മാൾ അടച്ചുപൂട്ടി

ബെംഗളൂരുവിലെ ജിടി വേൾഡ് മാളിൽ മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിന് പിന്നാലെ Read more