ചൈനയിലെ മാളിൽ പുതിയ പരീക്ഷണം; പ്രതിമകൾക്ക് പകരം ജീവനുള്ള മോഡലുകൾ

Anjana

Chinese mall live models

ചൈനയിലെ ഒരു മാളിലെ ഡ്രസ് ഷോപ്പ് നടത്തിയ പുതിയ പരീക്ഷണം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പ്രതിമകൾക്ക് പകരം ജീവനുള്ള മോഡലുകളെ അവതരിപ്പിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. മാളിലെ ട്രെഡ്മില്ലിൽ ട്രെൻഡിയായി വസ്ത്രങ്ങൾ ധരിച്ച പെൺമോഡലുകൾ നടക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

വസ്ത്രങ്ങൾ ഒരാളുടെ ദേഹത്ത് എങ്ങനെയാണ് കാണപ്പെടുക, നടക്കുമ്പോഴും മറ്റും എങ്ങനെ ആയിരിക്കും എന്നതെല്ലാം ഇതിലൂടെ മനസിലാക്കാൻ കഴിയുമെന്ന് ഒരു കമന്റേറ്റർ അഭിപ്രായപ്പെട്ടു. 7.5 മില്ല്യൺ ആളുകൾ ഇതുവരെ വീഡിയോ കണ്ടിട്ടുണ്ട്. മോഡലുകൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാമെന്ന് മറ്റൊരാൾ രസകരമായി കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അനങ്ങാതെ നിൽക്കുന്നതിനേക്കാൾ ചലിച്ചുകൊണ്ടിരിക്കുന്നത് ആളുകളുടെ ശ്രദ്ധ എളുപ്പത്തിൽ ആകർഷിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. മികച്ച ആശയമാണിതെന്ന് പലരും പ്രശംസിക്കുന്നു. സയൻസ് ​ഗേൾ എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സേവനങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാനും അവരെ ആകർഷിക്കാനുമുള്ള നൂതന മാർഗമായി ഈ പരീക്ഷണം മാറിയിരിക്കുകയാണ്.

Story Highlights: Chinese mall replaces mannequins with live models on treadmills, attracting millions of views on social media.

Leave a Comment