മ്യാന്മറിൽ ചൈനീസ് കോൺസുലേറ്റിന് നേരെ സ്ഫോടക ആക്രമണം

Anjana

Chinese consulate attack Myanmar

മ്യാന്മറിലെ മണ്ഡലേ നഗരത്തിൽ ചൈനീസ് കോൺസുലേറ്റിന് നേരെ സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടന്നു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ കൊല്ലപ്പെട്ടതായോ ഇതുവരെ വിവരമില്ല.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായ മ്യാന്മറിൽ 2021 മുതൽ ആഭ്യന്തര സംഘർഷം രൂക്ഷമാണ്. അന്ന് ആങ് സാൻ സൂകിയെ സ്ഥാനഭ്രഷ്ടയാക്കി സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. മ്യാന്മറിലെ ഔദ്യോഗിക സേനാ വിഭാഗമായ ജുണ്ഡയ്ക്ക് ആയുധവും സാമ്പത്തിക-പരിശീലന സഹായവും നൽകുന്നത് ചൈനയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്തിന്റെ വടക്കൻ മേഖലയിലെ ഷാൻ സ്റ്റേറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഭ്യന്തര കലാപകാരികൾക്കും ചൈന സഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലേയിലെ ചൈനീസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരിക്കുന്നത്.

Story Highlights: Chinese consulate in Myanmar attacked with explosive device, no casualties reported

Leave a Comment