ബംഗ്ലാദേശിലെ അക്രമ സമരത്തിന് പിന്നിൽ ചൈന-പാക്-ബിഎൻപി കൂട്ടുകെട്ട്: രഹസ്യാന്വേഷണ റിപ്പോർട്ട്

Anjana

Bangladesh protests intelligence report

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭവും ഭരണ അട്ടിമറി ലക്ഷ്യമിട്ട അക്രമ സമരവും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി ഖാലെദ സിയയുടെ മകനുമായ താരിഖ് റഹ്മാനും പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയും ചേർന്നാണ് ഈ സംഘടിത നീക്കം നടത്തിയതെന്നാണ് സംശയം. ലണ്ടനിൽ വച്ച് സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ഐഎസ്ഐ ഉദ്യോഗസ്ഥരും താരിഖ് റഹ്മാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ തെളിവുകൾ ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.

സമൂഹ മാധ്യമമായ എക്സിൽ പാക്കിസ്ഥാനി ഹാൻഡിലുകൾ വഴി ഷെയ്ഖ് ഹസീന സർക്കാരിനെതിരെ സംഘടിതമായ സൈബർ ആക്രമണം നടന്നതായും, ഇത് രാജ്യത്തെ യുവാക്കളെ രോഷാകുലരാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഹസീന സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കി ബിഎൻപിയെ അധികാരത്തിലേറ്റുക എന്നതായിരുന്നു പാക് ഐഎസ്ഐയുടെ ലക്ഷ്യം. ഈ നീക്കത്തിന് പിന്നിൽ ചൈനയും കാര്യമായ ഇടപെടൽ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊഴിൽ ആവശ്യപ്പെട്ടും സംവരണത്തിനെതിരെയും നടന്ന പ്രക്ഷോഭത്തിൽ ആദ്യം 300 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ജമാഅതെ ഇസ്ലാമി ബംഗ്ലാദേശിന്റെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച നിർണായക ശക്തി. ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഐഎസ്ഐയിൽ നിന്ന് ലഭിച്ചു. വിദ്യാർത്ഥി സമരത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ട് നയിച്ച് സർക്കാരിനെ താഴെയിറക്കുകയായിരുന്നു ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം. മാസങ്ങളോളം ഇതിനായി ഇസ്ലാമി ഛത്ര ശിബിർ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥരാണ് ഇതിന് വേണ്ട എല്ലാ സാമ്പത്തിക സഹായവും ഉറപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: China, Pakistan ISI, and BNP played key role behind Bangladesh violent clash, says Intelligence Report

Image Credit: twentyfournews