സമുദ്രത്തിൽ നിന്ന് എട്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന; ബഹിരാകാശ മേഖലയിൽ പുതിയ നേട്ടം

നിവ ലേഖകൻ

China satellite launch sea platform

ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്നിര ശക്തികളിലൊന്നായ ചൈന, തങ്ങളുടെ കഴിവുകൾ ഓരോ ദിവസവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്രത്തിന് നടുവില് ഒരു കപ്പലില് സ്ഥാപിച്ച വിക്ഷേപണത്തറയില് നിന്ന് എട്ട് ഉപഗ്രഹങ്ങള് വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപിച്ചിരിക്കുകയാണ് ഇപ്പോൾ ചൈന. ഷാന്ഡോങ് പ്രവിശ്യയുടെ തീരത്തെ ഹായങ് സീ വിക്ഷേപണത്തറയില് നിന്നായിരുന്നു വിക്ഷേപണം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൈലോങ്-3 (സ്മാര്ട് ഡ്രാഗണ്-3) എന്ന റോക്കറ്റാണ് വിക്ഷേപിച്ചത്, ഇത് ഈ റോക്കറ്റിന്റെ വിജയകരമായ രണ്ടാമത്തെ വിക്ഷേപണം കൂടിയായിരുന്നു. ചൈനീസ് എയറോസ്പേസ് സയന്സ് ആന്റ് ടെക്നോളജി കോര്പറേഷന് (സി. എ.

എസ്. സി. ) ആണ് ഈ റോക്കറ്റ് വികസിപ്പിച്ചത്.

വാണിജ്യാടിസ്ഥാനത്തില് ഉപഗ്രഹങ്ങള് വിക്ഷേപിക്കുന്നതിനും സമുദ്രത്തില് നിന്നുള്ള വിക്ഷേപണങ്ങള്ക്കും വേണ്ടിയാണ് ഈ റോക്കറ്റ് രൂപകല്പന ചെയ്തത്. ട്യാൻയി 41, എക്സ്എസ്ഡി-15, എക്സ്എസ്ഡി-21, എക്സ്എസ്ഡി-22, യുക്സിങ്-2-05, ഫുഡാന്-1 ഇങ്ങനെ എട്ട് ഉപഗ്രഹങ്ങളാണ് ചൈന വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണം, ആശയവിനിമയം, ശാസ്ത്രഗവേഷണം ഉള്പ്പടെയുള്ള ആവശ്യങ്ങള്ക്കുവേണ്ടി നിർമിച്ചതാണ് ഈ ഉപഗ്രഹങ്ങള്.

  ഇന്ത്യാ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് ജയശങ്കർ

സമുദ്രത്തിലെ തന്നെ വിവിധ സ്ഥാനങ്ങളില് നിന്ന് റോക്കറ്റ് വിക്ഷേപണം നടത്താന് കഴിയുന്ന മൊബൈല് ലോഞ്ച് പാഡ് എന്നതാണ് ഹായങ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ജൈലോങ് – 3 റോക്കറ്റ് വിക്ഷേപണം വിജയം കണ്ടതോടെ വിവിധ രീതികളിലുള്ള വിക്ഷേപണ സാങ്കേതിക വിദ്യകള് സ്വായത്തമാക്കിയിരിക്കുകയാണ് ചൈന. ആഗോള ബഹിരാകാശ രംഗവുമായി മത്സരിക്കാന് ഇത് ചൈനയെ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷ.

Story Highlights: China successfully launches 8 satellites from a ship-based platform, showcasing its advanced space technology capabilities.

Related Posts
പഹൽഗാം ഭീകരാക്രമണം; ചൈനയുടെ പ്രതികരണം ഇങ്ങനെ
Pahalgam terror attack

വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ചൈന Read more

ഇന്ത്യാ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് ജയശങ്കർ
India-China relations

ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനീസ് വിദേശകാര്യ Read more

  ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
selling kids

ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more

ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിന് തിരിച്ചടി? ചൈനീസ് എഞ്ചിനീയർമാരെ തിരിച്ചുവിളിച്ച് ഫോക്സ്കോൺ
iPhone production in India

ഫോക്സ്കോൺ ഗ്രൂപ്പ് ഇന്ത്യയിലെ ഐഫോൺ ഫാക്ടറികളിൽ നിന്ന് ചൈനീസ് എഞ്ചിനീയർമാരെയും ടെക്നീഷ്യൻമാരെയും തിരിച്ചുവിളിച്ചു. Read more

പിൻഗാമി നിർണയം; ദലൈലാമയ്ക്ക് അധികാരമില്ലെന്ന് ആവർത്തിച്ച് ചൈന
Dalai Lama reincarnation

ദലൈലാമയുടെ പിൻഗാമി നിർണയവുമായി ബന്ധപ്പെട്ട് ചൈനീസ് അംബാസിഡർ സു ഫെയ് ഹോങ് പുതിയ Read more

പിൻഗാമി നിയമനം: ദലൈലാമയുടെ പ്രസ്താവനയ്ക്കെതിരെ ചൈന
Dalai Lama successor

ദലൈലാമയുടെ പിൻഗാമിയെ നിയമിക്കാനുള്ള അധികാരം ദലൈലാമയ്ക്കാണെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്ക്കെതിരെ ചൈന Read more

  പഹൽഗാം ഭീകരാക്രമണം; ചൈനയുടെ പ്രതികരണം ഇങ്ങനെ
പിൻഗാമി വേണം, പക്ഷേ ചൈനീസ് അംഗീകാരമില്ല; നിലപാട് കടുപ്പിച്ച് ദലൈലാമ
Dalai Lama successor

ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ച് മാത്രമേ തന്റെ പിൻഗാമിയെ കണ്ടെത്തുവാനുള്ള പ്രക്രിയ നടക്കുകയുള്ളൂ Read more

ബഹിരാകാശ അറിവുകൾ സാമൂഹ്യ പുരോഗതിക്ക് ഉപയോഗിക്കണം: മുഖ്യമന്ത്രി
K-Space Park

ബഹിരാകാശ മേഖലയിലെ അറിവുകൾ സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-സ്പേസ് Read more

അരുണാചൽ പ്രദേശിന്റെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം
Arunachal Pradesh Renaming

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം Read more

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈന
Pakistan Sovereignty

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ചൈന എല്ലാ പിന്തുണയും നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് Read more

Leave a Comment