ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സർക്കാരിനെതിരെ മാത്രമുള്ള തീരുമാനമല്ല: ചീഫ് ജസ്റ്റിസ്

Anjana

judicial independence

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. എല്ലായ്പ്പോഴും സർക്കാരിനെതിരെ തീരുമാനമെടുക്കുക എന്നല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. കേസുകളിൽ തീരുമാനം എടുക്കുമ്പോൾ ജനങ്ങൾ ജഡ്ജിമാരിൽ വിശ്വാസമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്ടറൽ ബോണ്ട് സ്കീമിനെതിരെ വിധിന്യായം പുറപ്പെടുവിച്ചപ്പോൾ വളരെ സ്വതന്ത്രമായി വിധിന്യായം പുറപ്പെടുവിക്കുന്നയാളെന്ന് വിശേഷിപ്പിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന് അനുകൂലമായി വിധി പറയുമ്പോൾ അങ്ങനെയല്ലെന്നും പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നിർവചനമല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിക്ക് മേൽസമ്മർദ്ദം ചെലുത്തുന്ന ഗ്രൂപ്പുകൾ ഉണ്ടെന്നും അനുകൂല വിധി ലഭിക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ സർക്കാരിൽ നിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ നമ്മുടെ സമൂഹത്തിൽ മാറ്റങ്ങളുണ്ടായതായും അദ്ദേഹം പറഞ്ഞു. അനുകൂല തീരുമാനങ്ങൾ ഉണ്ടാവുന്നതിനായി കോടതികളിൽ സമ്മർദം ചെലുത്താൻ തത്പര കക്ഷികളും സമ്മർദ ശക്തികളുമെല്ലാം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Chief Justice DY Chandrachud clarifies judicial independence doesn’t mean always deciding against government

Leave a Comment