Bastar (Chhattisgarh)◾: ഛത്തീസ്ഗഡിലെ ലിസയുടെ ജീവിതം ഇരുട്ടിലേക്ക് വഴിമാറിയത് ഒരു കൊലപാതക ഭീഷണിയെ തുടർന്നാണ്. 20 വർഷം ആ ഇരുട്ടുമുറിയിൽ ഒതുങ്ങിക്കൂടിയപ്പോൾ ലിസയ്ക്ക് കാഴ്ച ശക്തി ഏതാണ്ട് നഷ്ടമായി. നിസ്സഹായതയിൽ സംഭവിച്ച ആ ഇരുണ്ട കാലം ലിസയുടെ ബാല്യത്തെയും ജീവിതത്തെയും സങ്കീർണ്ണമാക്കി.
ലിസയുടെ ദുരിത കഥ ആരംഭിക്കുന്നത് അവൾ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്. ബസ്തറിൽ നടന്ന ഒരു കൊലപാതക ഭീഷണി ലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഭീഷണിയിൽ ഭയന്ന് അവൾ നിശബ്ദമായി ഒതുങ്ങിക്കൂടി. കർഷകനായ അച്ഛനായിരുന്നു ലിസക്ക് ആകെയുണ്ടായിരുന്നത്.
₹15 ലക്ഷം വിലയുള്ള വജ്രപ്പതക്കം വിഴുങ്ങി യുവാവ്; ‘തെളിവ്’ വീണ്ടെടുക്കാൻ കാത്തിരുന്ന് ന്യൂസിലൻഡ് പോലീസ്: Also Read
തുടർന്ന് നിസ്സഹായനായ അച്ഛൻ ലിസയെ ഒരു ഇരുട്ടുമുറിയിൽ അടച്ചിടുകയായിരുന്നു. 20 വർഷം സൂര്യപ്രകാശം പോലും ഏൽക്കാതെ, മനുഷ്യരെ കാണാതെ ലിസ തടങ്കലിൽ കഴിഞ്ഞു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ അവൾ ആ മുറിയിൽ ഒതുങ്ങി കൂടി. ദിവസവും ആഹാരം നൽകാൻ വേണ്ടി മാത്രമാണ് ആ വാതിൽ തുറന്നിരുന്നത്.
വർഷങ്ങൾക്കു ശേഷം സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ കുടിലിൽ എത്തി പരിശോധിച്ചപ്പോഴാണ് ലിസയെ പുറംലോകം കാണുന്നത്. പുറം ലോകവുമായി ബന്ധമില്ലാതിരുന്നതിനാൽ ലിസയ്ക്ക് പ്രായത്തിനനുസരിച്ചുള്ള വളർച്ച ഉണ്ടായിരുന്നില്ല. ദീർഘനാളായി സൂര്യപ്രകാശം ഏൽക്കാത്തതിനാൽ കാഴ്ചശക്തി തീരെ കുറഞ്ഞു. അവൾ സ്വന്തം പേര് പോലും മറന്നുപോയിരുന്നു.
മനുഷ്യരുടെ സ്പർശനവും ശബ്ദവും കേട്ട് അവൾ ഭയന്നു. അവൾക്ക് സ്വയം എഴുന്നേറ്റ് നിൽക്കാൻ പോലും സാധിച്ചിരുന്നില്ല. നിശബ്ദമാക്കപ്പെട്ട ഒരു ബാല്യത്തിന്റെ കഥയാണ് ലിസയുടെ ജീവിതം നമ്മുക്ക് പറഞ്ഞു തരുന്നത്.
ജഗദൽപൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ലിസയെ ഘരൗണ്ട ആശ്രമത്തിലേക്ക് മാറ്റി. ഇപ്പോൾ അവിടുത്തെ ജീവനക്കാരുടെ പരിചരണത്തിൽ ലിസ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
Story Highlights: ഛത്തീസ്ഗഡിൽ കൊലപാതക ഭീഷണിയെ തുടർന്ന് 20 വർഷം ഇരുട്ടുമുറിയിൽ കഴിഞ്ഞ യുവതിയുടെ ദയനീയ കഥ.



















