ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ ഇനി മുതൽ ഹിന്ദിയിലും ലഭ്യമാകും. ചെന്നൈ റീജിയണൽ മീറ്റീരിയോളജിക്കൽ സെന്ററാണ് ഈ പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു നേരത്തെ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമായിരുന്നത്.
ഈ സാഹചര്യത്തിലാണ് ഹിന്ദി കൂടി ഉൾപ്പെടുത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് കാലാവസ്ഥാ വിവരങ്ങൾ ഹിന്ദിയിൽ ലഭ്യമാക്കുന്നത്. ഇപ്പോൾ മൂന്ന് ഭാഷകളിലാണ് കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകുന്നത്.
ഭാഷാ തർക്കങ്ങൾ രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ നീക്കം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നടപടി പ്രകോപനപരമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. തമിഴ്നാട് സർക്കാർ അവരുടെ ബജറ്റിൽ തമിഴ് ഭാഷയുടെ പ്രചാരണത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി രണ്ട് കോടി രൂപയും, വിദേശത്തുള്ള കുട്ടികളെ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി പത്ത് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ലോക തമിഴ് ഒളിമ്പ്യാഡ് നടത്തുന്നതിനായി ഒരു കോടി രൂപയും മധുരയിൽ ഭാഷാ മ്യൂസിയം സ്ഥാപിക്കുന്നതിനും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തമിഴ് ബുക്ക് ഫെയർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ദുബായിലും സിംഗപ്പൂരിലും സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനായി പത്ത് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ, എഞ്ചിനീയറിങ് പാഠപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തിരുക്കുറൾ യുഎൻ അംഗരാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിനായി ഒരു കോടി 33 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മൂന്ന് വർഷത്തിനകം ഈ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാമേശ്വരത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. പരന്തൂർ വിമാനത്താവളത്തിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ത്രിഭാഷാ പദ്ധതി നടപ്പാക്കില്ലെന്നും കേന്ദ്ര വിഹിതത്തിനായി അഭിമാനം നഷ്ടപ്പെടുത്തില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 2000 കോടി രൂപ നഷ്ടപ്പെട്ടാലും ത്രിഭാഷാ പദ്ധതി നടപ്പാക്കില്ലെന്നും സംസ്ഥാന സർക്കാർ തന്നെ പണം കണ്ടെത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. Story Highlights:
Chennai weather updates will now be available in Hindi, alongside English and Tamil, marking a first for South Indian states.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ