ചെന്നൈയിൽ ഇ-സ്കൂട്ടർ തീപിടിത്തം: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

നിവ ലേഖകൻ

e-scooter fire

ചെന്നൈയിലെ മധുരവോയൽ ഭാഗ്യലക്ഷ്മി നഗറിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഗൗതമിന്റെ ഒൻപത് മാസം പ്രായമുള്ള മകൾ ഏഴിലരസിയാണ് ദാരുണമായി മരണപ്പെട്ടത്. സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി സ്കൂട്ടർ ചാർജ് ചെയ്ത് വീട്ടുകാർ ഉറങ്ങിയ ശേഷമാണ് അപകടം നടന്നത്. രാത്രി മുഴുവൻ ചാർജിങ്ങിൽ കിടന്ന സ്കൂട്ടറിന് പുലർച്ചെയാണ് തീപിടിച്ചത്. തീ പിന്നീട് വീടിന്റെ താഴത്തെ നിലയിലേക്ക് പടരുകയായിരുന്നു.

താഴത്തെ നിലയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനാണ് അപകടത്തിൽ പൊള്ളലേറ്റത്. കുഞ്ഞിന്റെ മാതാപിതാക്കളായ ഗൗതമിനും ഭാര്യ അഞ്ജുവിനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും കിൽപോക്കിലെ ഗവ.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മധുരവയൽ സ്വദേശിയായ ഗൗതമിന്റെ പിതാവ് നടരാജിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് അപകട വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്.

അഞ്ജുവിനും ഗൗതമിനും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.

Story Highlights: A nine-month-old baby died in a fire caused by an electric scooter while charging in Chennai, Tamil Nadu.

Related Posts
വർക്കലയിൽ പ്രിൻ്റിംഗ് പ്രസ്സിൽ സാരി കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം
Printing press accident

വർക്കലയിൽ പ്രിൻ്റിംഗ് പ്രസ്സിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരി സാരി മെഷീനിൽ കുരുങ്ങി മരിച്ചു. Read more

കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നു; സ്കൂൾ ബസ്സടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
national highway collapse

കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന് വീണു. സ്കൂൾ ബസ്സടക്കം 4 Read more

ശംഖുമുഖത്ത് നാവിക അഭ്യാസത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്
Navy Drill Accident

തിരുവനന്തപുരം ശംഖുമുഖത്ത് നാവിക സേനയുടെ അഭ്യാസത്തിനിടെ അപകടം. വിഐപി പവലിയനിൽ ഫ്ലാഗ് സ്ഥാപിച്ചിരുന്ന Read more

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
KSRTC bus accident

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. Read more

ചെങ്ങന്നൂരിൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ബസ്സിൽ പൊട്ടിത്തെറി; ജീവനക്കാരൻ മരിച്ചു
College bus explosion

ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ബസ്സിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. അപകടത്തിൽ വർക്ക്ഷോപ്പ് Read more

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
wild elephant attack

മലപ്പുറം അകമ്പാടം അരയാട് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡ് Read more

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് വിദ്യാർത്ഥിനിയുടെ കൈ അറ്റു
KSRTC Swift accident

തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് 19 വയസ്സുള്ള വിദ്യാർത്ഥിനിയുടെ കൈ Read more

ജി. സുധാകരന് കുളിമുറിയിൽ വീഴ്ച; കാലിന് ഒടിവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
G. Sudhakaran accident

മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരൻ കുളിമുറിയിൽ വീണ് പരുക്കേറ്റ് ആശുപത്രിയിൽ. കാലിന് Read more

കണ്ടെയ്നർ ലോറിയിടിച്ച് മരക്കൊമ്പ് കാറിന് മുകളിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
Kadavallur accident

കടവല്ലൂരിൽ കണ്ടെയ്നർ ലോറി മരക്കൊമ്പിലിടിച്ച് കാറിന് മുകളിലേക്ക് പൊട്ടിവീണ് 27 വയസ്സുകാരി മരിച്ചു. Read more

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് ഇടിച്ച് നാല് വയസ്സുകാരൻ മരിച്ചു
School bus accident

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് ഇടിച്ച് നാല് വയസ്സുള്ള കുട്ടി മരിച്ചു. ഗിരിജ്യോതി Read more

Leave a Comment