ചെന്നൈ എയർ ഷോയിൽ ദുരന്തം: നാല് പേർ മരിച്ചു, 96 പേർ ആശുപത്രിയിൽ

Anjana

Chennai Air Show Tragedy

ചെന്നൈയിലെ മറീന ബീച്ചിൽ ഇന്ത്യൻ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം ദുരന്തത്തിൽ കലാശിച്ചു. പരിപാടി കാണാനെത്തിയവരിൽ നാല് പേർ മരിക്കുകയും 20 ഓളം പേർ കുഴഞ്ഞുവീഴുകയും ചെയ്തു. 96 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും കൂടുതൽ കാണികളുണ്ടായ എയർ ഷോ എന്ന നേട്ടം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിക്ക് വിവിധ വാഹനങ്ങളിലായി 13 ലക്ഷം പേർ എത്തിയിരുന്നു. ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ചെന്നൈ മേയർ ആർ പ്രിയ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പരിപാടി വീക്ഷിക്കാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ പരിപാടി അവസാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ട്രാഫിക് കുരുക്കഴിഞ്ഞ് ഗതാഗതം സാധാരണ നിലയിലാകാൻ മൂന്ന് മണിക്കൂറോളം സമയമെടുത്തു. ഈ സമയത്താണ് മടങ്ങിപ്പോയവരിൽ നാല് പേർ മരിക്കുകയും നിരവധി പേർ ആശുപത്രിയിലെത്തുകയും ചെയ്തത്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായി വിമർശനമുയർന്നിട്ടുണ്ട്.

Story Highlights: 4 dead and 96 hospitalized as chaos erupts after IAF’s record-breaking air show in Chennai’s Marina Beach

Leave a Comment