ചേലക്കര തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയുടെ അപരൻ സിഐടിയു പ്രവർത്തകൻ

Anjana

Chelakkara election impersonator

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അപരൻ ഹരിദാസൻ സിഐടിയു പ്രവർത്തകനാണെന്ന് വ്യക്തമായി. പഴയന്നൂരിൽ സിഐടിയുവിന്റെ ഫ്ലക്സ് ബോർഡിൽ ഹരിദാസന്റെ ചിത്രം കണ്ടതോടെയാണ് ഇക്കാര്യം പുറത്തായത്. ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന് വോട്ട് അഭ്യർഥിച്ച് ബോർഡ് വെച്ച ശേഷമാണ് അപരൻ ഹരിദാസൻ സ്ഥാനാർത്ഥി കുപ്പായം അണിഞ്ഞത്. വിവരം പുറത്ത് വന്നതോടെ ഹരിദാസൻ വീട്ടിൽ നിന്നും മുങ്ങി. കുടം ചിഹ്നത്തിലാണ് ഹരിദാസൻ മത്സരിക്കുന്നത്.

ചേലക്കരയിൽ രണ്ടാംഘട്ട പ്രചരണത്തിൽ മുന്നണികൾ ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. വാഹന പ്രചരണ ജാഥകൾക്കും സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനത്തിനും കൊഴുപ്പേകിയാണ് പ്രവർത്തനങ്ങൾ. മത്സരം കടുത്തതോടെ മുന്നണി ക്യാമ്പുകളിൽ പുതു തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് നേതാക്കൾ. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ ബൈക്ക് റാലി നാളെ മണ്ഡലത്തിൽ പര്യടനം നടത്തും. യുഡിഎഫും പുതുമയാർന്ന പ്രചരണ പരിപാടികളിലേക്ക് കടക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന് വേണ്ടി രാജീവ് ചന്ദ്രശേഖരനും ശോഭാ സുരേന്ദ്രനും മണ്ഡലത്തിലെത്തും. ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറിനൊപ്പം മുഴുവൻ നേരവും പി വി അൻവറും പ്രചാരണ രംഗത്ത് സജീവമാണ്. അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ആറ് സ്ഥാനാർത്ഥികളാണ് ചേലക്കരയിൽ മത്സര രംഗത്തുള്ളത്. ഇതിനിടെ പ്രചാരണത്തിൽ ഏറെ പിന്നിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം മറികടക്കാൻ കടുത്ത പരിശ്രമത്തിലാണ് പ്രാദേശിക നേതാക്കൾ.

Story Highlights: CITU worker Haridasan impersonates UDF candidate Ramya Haridasan in Chelakkara election

Leave a Comment