ചാറ്റ്ജിപിടി പുതിയ ടൂൾ പുറത്തിറക്കി. റൈറ്റിങ്, കോഡിങ് പ്രോജക്ടുകൾ എളുപ്പമാക്കാൻ സഹായിക്കുന്ന ഈ ടൂളിന്റെ പേര് ക്യാൻവാസ് എന്നാണ്. നിലവിലുള്ള ചാറ്റ് മാതൃകയിൽ നിന്നും വ്യത്യസ്തമായി, ഉപയോക്താവിനും ചാറ്റ്ജിപിടിക്കും ഒരേ സമയം ഒരേ ആശയത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. ജിപിടി 4-0 മോഡലിൽ അടിസ്ഥാനമാക്കിയാണ് ക്യാൻവാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ്, ടീം യൂസേഴ്സ് എന്നിവയുടെ ബീറ്റാ പതിപ്പിൽ ഇപ്പോൾ ഇത് ലഭ്യമാണ്.
ക്യാൻവാസിന് ഉപയോക്താവിന്റെ പ്രതീക്ഷകൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയും. കഥ എഴുതുമ്പോഴോ, ഡോക്യുമെന്റ് എഡിറ്റ് ചെയ്യുമ്പോഴോ, കോഡിങ് നടത്തുമ്പോഴോ പെട്ടെന്ന് മാറ്റങ്ങൾ വരുത്താൻ ക്യാൻവാസ് സഹായിക്കും. പാരഗ്രാഫുകളുടെ നീളം, വാക്കുകളുടെ എണ്ണം, ഫോക്കസ് ചെയ്യേണ്ട പോയിന്റുകൾ, വ്യാകരണം, ഭാഷ എന്നിവ ക്രമീകരിക്കാനും കഴിയും. ഇമോജികൾ ചേർത്ത് എഴുത്തിനെ ആകർഷകമാക്കാനും സാധിക്കും.
കോഡിങ് നടത്തുന്നവർക്ക് കോഡുകൾ അനായാസം റിവ്യൂ ചെയ്യാനും, പ്രിന്റ് സ്റ്റേറ്റ്മെന്റുകൾ ആഡ് ചെയ്യാനും ക്യാൻവാസ് സഹായിക്കും. ജാവ, ജാവാസ്ക്രിപ്റ്റ്, പൈതൺ തുടങ്ങിയ വിവിധ കോഡിങ് ഭാഷകളിലേക്ക് കോഡുകൾ തർജ്ജമ ചെയ്യാനും ഈ പുതിയ ടൂൾ ഉപയോഗിക്കാം. ഇതിലൂടെ റൈറ്റിങ്, കോഡിങ് പ്രോജക്ടുകൾ കൂടുതൽ എളുപ്പമാക്കാൻ ക്യാൻവാസിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: ChatGPT launches Canvas, a new tool to simplify writing and coding projects with enhanced collaboration features.